എല്ലാം തിരക്കഥ പോലെ തയ്യാറാക്കിയ മുഹൂർത്തങ്ങളായിരുന്നു എന്നത് ഉറപ്പായിരുന്നു. ഏതാനും ദിവസം തൊട്ട് തുടങ്ങിയ ആലോചനകളാണ് ഉന്നത നേതൃത്വത്തിന്റെ അനുമതി കൂടി കിട്ടിയതോടെ ഇന്ന് പുറത്തറിയിച്ചത്.
കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ സന്ദീപിന് ഇരിപ്പിടം നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സന്ദീപ് വാരിയരുടെ കോണ്‍ഗ്രസ് പ്രവേശം പാലക്കാട് കോണ്‍ഗ്രസിന് വര്‍ധിത വീര്യമാണ് സമ്മാനിക്കുന്നത്. മാത്രമല്ല, കോണ്‍ഗ്രസിന്റെ എതിരാളികളില്‍ പ്രധാനപ്പെട്ട ഒരാള്‍ അവിടുത്തെ ബിജെപി സ്ഥാനാര്‍ഥി ആണെന്നിരിക്കെ, സന്ദീപ് വാരിയര്‍ ബിജെപിയുടെ പ്രത്യയശാസ്ത്രത്തിലെ വെറുപ്പിന്റെ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നതോടെ ബിജെപിക്ക് വലിയ ക്ഷീണവും സാധാരണ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിച്ഛായാ നഷ്ടവും സംഭവിക്കാനാണ് സാധ്യത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയസാധ്യത വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സിപിഎം സന്ദീപ് വാരിയരുടെ കോണ്‍ഗ്രസ് പ്രവേശത്തെ അവഗണക്കുകയാണെങ്കിലും ഉള്ളില്‍ ആശങ്കയുണ്ടെന്ന് പ്രതികരണങ്ങളില്‍ തെളിയുന്നുണ്ട്. സന്ദീപ് വാരിയര്‍ ഇടതുപക്ഷത്തേക്ക് വരുമെന്ന് സിപിഎമ്മും സിപിഐയും പ്രതീക്ഷിച്ചിരുന്നു. സന്ദീപ് ഈ പ്രതീക്ഷ കൊടുക്കുംവിധം ചില പ്രതികരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സന്ദീപ് വാരിയര്‍ നല്ല വ്യക്തിയാണെന്നും വന്നാല്‍ പരിഗണിക്കാതിരിക്കാന്‍ കാരണമില്ലെന്നും വരെ പാലക്കാട്ട് ഉന്നത സിപിഎം നേതാക്കള്‍ പ്രതികരിച്ചിരുന്നു.
സന്ദീപ് വാരിയര്‍ ഇടതുപക്ഷത്തിന്റെ വിജയസാധ്യതയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ ഇനി സന്ദീപ് വാരിയര്‍ സിപിഎമ്മിനെ പരസ്യമായി ആക്രമിച്ചുതുടങ്ങുമ്പോള്‍ അത് പ്രതിരോധിക്കാന്‍ പാലക്കാട്ട് ഇടതുപക്ഷം കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട്ടേക്ക് ഇലക്ക്ഷന്‍ പ്രചാരണത്തിനായി എത്തുന്ന അതേ മുഹൂര്‍ത്തത്തില്‍ തന്നെ വലിയൊരു രാഷ്ട്രീയ ട്വിസ്റ്റ് ഉണ്ടായതും നിര്‍ണായകമാണ്.













