ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പരാജയപ്പെടുത്തി വിദേശകാര്യ സെക്രട്ടറി കൂടിയായ ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ വിജയിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ടിയുടെ പ്രതിനിധിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെന്ന് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പിലാണ് 47 കാരിയായ ട്രസ് വിജയിച്ചത്. മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് അവർ. ആഴ്ചകൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ട് തിങ്കളാഴ്ചയാണ് പാർട്ടി ലിസ് ട്രെസിന്റെ വിജയം പ്രഖ്യാപിച്ചത് .













