യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് കൊവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. കമലാ ഹാരിസ് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും ഉപരാഷ്ട്രപതിയുടെ വസതിയിൽ ഐസൊലേഷനിൽ ഇരുന്ന് ജോലി തുടരുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. 57 കാരിയായ ഹാരിസിന്, മോഡേണ കൊവിഡ്-19 വാക്‌സിൻ്റെ രണ്ടു ഡോസുകളും കഴിഞ്ഞ വർഷം ഒക്‌ടോബർ അവസാനത്തിൽ ഒരു ബൂസ്റ്റർ ഷോട്ടും ഈ ഏപ്രിൽ 1-ന് അധിക ബൂസ്റ്ററും ലഭിച്ചിട്ടുണ്ട്.














