• Home
  • latest news
  • അമേരിക്കയിൽ മൂന്നിടത്ത് വെടിവെപ്പ്..അക്രമിയുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ മൂന്നിടത്ത് വെടിവെപ്പ്..അക്രമിയുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ ഒരേ സമയം മൂന്നിടത്ത് വെടിവെപ്പ്. ഒക് ലഹോമ, പെൻസിൽവാനിയ, കാലിഫോർണിയ എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. ഒക്ലഹോമയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ ആക്രമിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.

ഒരാഴ്ച മുൻപാണ് ടെക്സാസിൽ ഒരു സ്കൂളിൽ 19 കാരൻ നടത്തിയ വെടിവെപ്പിൽ 21 പേർ കൊല്ലപ്പെട്ടത്.

ഒക് ലഹോമയിലെ ടൾസയിലെ സെന്റ് ജോൺസ് ആശുപത്രിയിലുണ്ടായ വെടിവെപ്പിൽ അക്രമി രണ്ടാം നിലയിൽ നിന്ന് പുറത്തേക്ക് വരികയും വെടിയുതിർക്കുകയുമായിരുന്നു. ഇതിന് ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കെട്ടിടത്തിൽ മറ്റ് അക്രമികൾ ഒളിച്ചിരിക്കുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

പെൻസിൽവാനിയയിൽ ഒരു വാൾമാർട്ടിലുണ്ടായ വെടിവെപ്പിൽ ഒരാളാണ് കൊല്ലപ്പെട്ടത്. കറുത്ത വർഗക്കാരനായ ഒരാളാണ് വെടിയുതിർത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഇയാളെ കാണാനില്ലെന്നും തിരച്ചിൽ നടത്തുകയാണെന്നും അധികൃതർ പറയുന്നു.

കാലിഫോർണിയിലെ ലോസ് ആഞ്ചലസിൽ ഒരു ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്.

അമേരിക്കയിൽ അടിക്കടിയുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് ഇടപെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *