• Home
  • kerala
  • അജിത്കുമാറിന് ഡി.ജി.പി റാങ്ക് നൽകാനുള്ള ശുപാർശയോട് സിപിഐ മന്ത്രിമാർ വിയോജിച്ചു

അജിത്കുമാറിന് ഡി.ജി.പി റാങ്ക് നൽകാനുള്ള ശുപാർശയോട് സിപിഐ മന്ത്രിമാർ വിയോജിച്ചു

എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന് ഡി.ജി.പി റാങ്ക് നൽകാനുള്ള ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചത് സി.പി.ഐ മന്ത്രിമാരുടെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു എന്ന് സൂചന. അജിത് ത്രിതല അന്വേഷണം നേരിടുന്നതായി സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് പറയുന്നത് .

എന്നാൽ, മാനദണ്ഡങ്ങൾ വിലയിരുത്തിയ പരിശോധനാ സമിതിയുടെ ശുപാർശ നിയമപ്രകാരം ആണെന്നും സ്ഥാനക്കയറ്റ ഫയൽ മന്ത്രിസഭയ്ക്ക് തടയാൻ കഴിയില്ലെന്നും മുഖ്യമന്ത്രിനിലപാടെടുത്തു. ഇത് മന്ത്രിസഭായോഗം അംഗീകരിച്ചു. “സർക്കാരിന് ആരോടും പ്രത്യേക താത്പര്യമോ വിവേചനമോ ഇല്ല. മാനദണ്ഡങ്ങൾ പരിഗണിച്ച് കമ്മിറ്റി ശുപാർശ ചെയ്തതാണ്.”- മന്ത്രി പി.രാജീവ് ഇതേപ്പറ്റി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *