• Home
  • kerala
  • ഇന്ന് സ്വർണം വാങ്ങിക്കോളൂ… വിലയിൽ വൻ കുറവ്

ഇന്ന് സ്വർണം വാങ്ങിക്കോളൂ… വിലയിൽ വൻ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുറവ്. ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,070 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,713 രൂപയുമായി. കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 57,080 രൂപയായിരുന്നു. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 11,12 എന്നീ ദിവസങ്ങളിലായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *