ഉക്രെയ്‌നിലെ പ്രധാന തുറമുഖ നഗരമായ മരിയുപോളിനെ കീഴടക്കിയതായി റഷ്യ പ്രഖ്യാപിച്ചു. നിര്‍ണായകമായ നീക്കത്തിനൊടുവില്‍ ഉക്രെയിനിലെ ഈ സുപ്രധാന പട്ടണത്തെ ‘വിജയകരമായി മോചിപ്പിച്ചതായി’ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രഖ്യാപിച്ചു. നഗരത്തിൽ അവശേഷിക്കുന്ന അവസാനത്തെ ഉക്രേനിയൻ ശക്തികേന്ദ്രമായ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ് ആക്രമിക്കരുതെന്നും എന്നാൽ ആർക്കും രക്ഷപ്പെടാൻ കഴിയാത്തവിധം തടയണമെന്നും പുടിൻ സൈനികരോട് ആവശ്യപ്പെട്ടു.













