Categories
latest news

30-30-40 ഫോര്‍മുല സി.ബി.എസ്.ഇ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു, ഫലപ്രഖ്യാപനം ജൂലായ് 31-ന് നടത്തും

12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള ഫോര്‍മുല സി.ബി.എസ്.ഇ. ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഫലം പ്രഖ്യാപിക്കല്‍ ജൂലായ് 31 ന് നടത്താമെന്നും പറയുന്നു.
അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സമര്‍പ്പിച്ച മൂല്യനിര്‍ണയ ഫോര്‍മുലയില്‍ പറയുന്നതിങ്ങനെയാണ് :
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ യൂണിറ്റ് പരീക്ഷകളിലെ പ്രകടനം ആണ് മൂല്യനിര്‍ണയത്തിനായി എടുക്കുക. പത്താം ക്ലാസിലെ മികച്ച മൂന്ന് വിഷയങ്ങളിലെ മാര്‍ക്കുകള്‍ക്ക് 30 ശതമാനം വെയിറ്റേജ്, 11-ാംക്ലാസിലെതും ഇതേ പോലെ 30 ശതമാനം വെയിറ്റേജ്, 12-ാം ക്ലാസിലെതിന് 40 ശതമാനം വെയിറ്റേജ് ഇങ്ങനെയാണ് നല്‍കുക. പത്തിലും പതിനൊന്നിലും ഉള്ള അഞ്ച് വിഷയങ്ങളിലെ ഏറ്റവും മികച്ച മൂന്നെണ്ണമാണ് വെയിറ്റേജിന് പരിഗണിക്കുക. 12-ാം ക്ലാസിലെ വെയിറ്റേജിന് യൂണിറ്റ്, ടേം പരീക്ഷകളിലെയും പ്രാക്ടിക്കല്‍ പരീക്ഷയിലെയും മാര്‍ക്കുകളാണ് പരിഗണിക്കുക.

സ്‌കൂളുകള്‍ അവരവരുടെ കുട്ടികള്‍ക്ക് മാത്രമായി കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന തരം ക്രമക്കേട് ഇല്ലാതാക്കാന്‍ ഓരോ സ്‌കൂളിനും റിസള്‍ട്ട് കമ്മിറ്റി രൂപീകരിക്കും. ഇതു കൂടാതെ മോഡറേഷന്‍ കമ്മിറ്റിയും മേല്‍നോട്ടത്തിനായി സി.ബി.എസ്.ഇ. ഉണ്ടാക്കും.

thepoliticaleditor

ഇപ്പോള്‍ നിര്‍ദ്ദേശിച്ച രീതിയിലുള്ള മൂല്യനിര്‍ണയത്തില്‍ താല്‍പര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ശരിക്കും പരീക്ഷ എഴുതാന്‍ അവസരം ഒരുക്കും. ഇത് പക്ഷേ കൊവിഡ് സാഹചര്യം അനുകൂലമായാല്‍ മാത്രമാണ് നടത്തുക.
പരാതി പരിഹാരത്തിന് സംവിധാനം വേണമെന്ന് എ.എം.ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ന്യായാധിപ ബഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു കാരണവശാലും പരീക്ഷ മാറ്റിവെച്ച തീരുമാനം റദ്ദാക്കില്ലെന്നും കോടതി പറഞ്ഞു.

Spread the love
English Summary: 30-30-40 FORMULA SUBMITTED BY CBSE IN SUPREME COURT FOR EVALUATION OF 12 TH CLASS STUDENTS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick