Categories
latest news

മ്യാന്‍മാറില്‍ പട്ടാളം ഇന്നലെ 114 പേരെ കൊന്നു

രാജ്യത്തെ 44 നഗരങ്ങളിലും നരനായാട്ട് നടന്നതായാണ് റിപ്പോര്‍ട്ട്

Spread the love

പട്ടാളഭരണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങളെ ശനിയാഴ്ച സായുധമായി നേരിട്ട പട്ടാളം കുറഞ്ഞത് 114 പേരെയെങ്കിലും കൊന്നുതള്ളിയതായി അന്താരാഷ്ട്ര ടെലിവിഷന്‍ സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 44 നഗരങ്ങളിലും നരനായാട്ട് നടന്നതായാണ് റിപ്പോര്‍ട്ട്. വീടുകള്‍ ഉള്ള പ്രദേശങ്ങളിലും തലങ്ങും വിലങ്ങും വെടിവെപ്പുണ്ടായി. വീടിനകത്തുണ്ടായിരുന്ന 13 കാരനും കൊല്ലപ്പെട്ടു.
ഫെബ്രുവരി ഒന്നിന് പ്ട്ടാളം അധികാരം പിടിച്ചെടുത്ത മുതല്‍ പ്രധാന നഗരങ്ങളായ യാങ്കൂണ്‍, മാന്‍ഡലെ തുടങ്ങി എല്ലായിടത്തും പ്രതിഷേധം നിലച്ചിട്ടില്ല.
യുണൈറ്റഡ് നാഷന്‍സ് സെക്രട്ടരി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പട്ടാള അതിക്രമങ്ങളെ ശക്തമായി അപലപിച്ചു.

Spread the love
English Summary: at least 114 civilians killed saturday by myanmar military firing

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick