Categories
kerala

പ്രൊഫ.എം.എന്‍. വിജയന്റെ മകള്‍ സുനീത അന്തരിച്ചു

പ്രശസ്ത ചിന്തകന്‍ യശ്ശശ്ശരീരനായ പ്രൊഫ.എം.എന്‍. വിജയന്റെ ഇളയ മകള്‍ സുനീത(60 വയസ്സ്) ഇന്ന രാവിലെ കൊച്ചി വൈറ്റിലയിലെ വസതിയില്‍ അന്തരിച്ചു. ഹൃദയ സംബന്ധമായി പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്നായിരുന്നു അപ്രതീക്ഷിതമായ അന്ത്യം. നേരത്തെ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഭേദമായതിനെത്തുടര്‍ന്ന് വൈറ്റില ജൂനിയര്‍ ജനതാ റോഡ് ലെയിന്‍ രണ്ടിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. കൊമേഴ്‌സ്യല്‍ ടാക്‌സ് വിഭാഗത്തിലെ റിട്ട. ഉദ്യോഗസ്ഥയായിരുന്നു സുനീത.
പ്രശസ്ത നിരൂപകന്‍ അന്തരിച്ച ഡോ.എം.എസ് മേനോന്റെ മകന്‍ സി. രാജഗോപാല്‍ ആണ് സുനീതയുടെ ഭര്‍ത്താവ്. അശ്വതി, സിദ്ധാര്‍ഥ് എന്നിവര്‍ മക്കളാണ്.
പ്രശസ്ത കഥാകാരനും അധ്യാപകനുമായ വി.എസ്.അനില്‍കുമാര്‍, വി.എസ്.സുജാത എന്നിവരാണ് സുനീതയുടെ സഹോദരങ്ങള്‍.

Spread the love
English Summary: daughter of prof.m.n.vijayan suneetha passed away.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick