ഇന്നലെ രാത്രി ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോടിനടുത്ത്കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയില്‍ ട്രാക്കിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ (2), നൗഫീഖ് എന്നിവർ മരിച്ചു. തീപടര്‍ന്നപ്പോള്‍ രക്ഷപ്പെടാൻ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം.
കാറ്റത്ത് തീ ആളിപ്പടർന്നതോടെ ഈ കോച്ചിലെ യാത്രക്കാർ മറ്റ് കോച്ചുകളിലേക്ക് ഓടുകയായിരുന്നു. ഇതിനിടെ രക്ഷപ്പെടാനായി ട്രെയിനിൽനിന്ന് ചാടിയവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ട്രാക്കിൽ തലയിടിച്ചു വീണ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.