Categories
latest news

ജോഷിമഠിനെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിലെ ജോഷിമഠിനെ ദുരന്തബാധിത പ്രദേശമായി സർക്കാർ പ്രഖ്യാപിച്ചു. ജോഷിമഠിലും പരിസര പ്രദേശങ്ങളിലും നിർമാണം നിരോധിച്ചിട്ടുണ്ട്. ജോഷിമഠുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച ഉന്നതതല യോഗം ചേർന്നു. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കേന്ദ്രം കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ രണ്ട് വിദഗ്ധ സംഘം ഇന്ന് ജോഷിമഠം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട് . ഇതിൽ ജൽ ശക്തി മന്ത്രാലയത്തിന്റെ സംഘവും ഉൾപ്പെടുന്നു.

603 വീടുകളിൽ വിള്ളലുണ്ടായിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ഭയന്ന് വീടിന് പുറത്ത് തന്നെ കഴിയുകയാണ്. മണ്ണിടിച്ചിൽ ഭയന്ന് വാടകക്കാരും വീട് വിട്ടിറങ്ങി. ഇതുവരെ 70 കുടുംബങ്ങളെ അവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. ബാക്കിയുള്ളവരെ മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. ജനങ്ങളോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ ഭരണകൂടം അഭ്യർത്ഥിച്ചു.

thepoliticaleditor
Spread the love
English Summary: joshi mat updates

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick