ആക്ടീവിസ്റ്റ് സിവിക് ചന്ദ്രന്റെ സ്ത്രീപീഡനക്കേസിന്റെ മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാറിനെ ഹൈക്കോടതി ഇടപെട്ട് സ്ഥലം മാറ്റി. കൊല്ലം ജില്ലാ ലേബര്‍ കോടതിയിലേക്കാണ് മാറ്റം.
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് എസ്.കൃഷ്ണകുമാര്‍ നടത്തിയ രേഖാമൂല പരാമര്‍ശങ്ങള്‍ ജുഡീഷ്യറിക്കു തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. പരാതിക്കാരിയെ ബലം പ്രയോഗച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ അംഗപരിമിതനും ദുര്‍ബലനുമായ പ്രതിക്ക് കഴിയുമെന്ന് വിശ്വസക്കാന്‍ പ്രയാസമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മാത്രമല്ല, പരാതിക്കാരിയുടെ വസ്ത്രധാരണരീതി ലൈംഗികാതിക്രമത്തിന് കാരണമായിരുന്നു എന്ന പരാമര്‍ശവും ജഡ്ജിയുടെ ഉത്തരവിലുണ്ടായിരുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ ഉള്ള രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ കോടതിക്കെതിരെ വന്‍ വിമര്‍ശനം തന്നെ പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നിരുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala