Categories
latest news

കോവിഡ് അതിജീവിച്ചവരിൽ പുതിയ രോഗ സാദ്ധ്യതകൾ…ഓക്‌സ്‌ഫോർഡ് ഗവേഷകർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ

കോവിഡ് അതിജീവിച്ചവരിൽ ന്യൂറോ, സൈക്യാട്രിക് ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ലോകപ്രശസ്‌ത സയന്‍സ്‌ മാസിക ലാന്‍സെറ്റിന്റെ പുതിയ ലക്കത്തിലാണ്‌ ഇതു സംബന്ധിച്ച വെളിപ്പെടുത്തലുളളത്‌. കൊവിഡ്‌ അതിജീവിച്ചവരില്‍ ഉല്‍കണ്‌ഠ, മൂഡ്‌ ഡിസോര്‍ഡര്‍, ഡിമെന്‍ഷ്യ തുടങ്ങിയ ന്യൂറോ-സൈക്യാട്രിക്‌ അവസ്ഥകള്‍ കൂടുതലായി കണ്ടെത്തിയതായി പഠനം പറയുന്നു. 18 മുതല്‍ 64 വരെയുള്ള പ്രായക്കാരിലാണ്‌ ഉല്‍കണ്‌ഠ, മൂഡ്‌ ഡിസോര്‍ഡര്‍ എന്നിവ കൂടുതലെങ്കില്‍ ഡിമെന്‍ഷ്യ, സൈക്യാട്രിക്‌ ഡിസോര്‍ഡര്‍, പാര്‍ക്കിന്‍സണ്‍സ്‌ രോഗാവസ്ഥ എന്നിവ 65 മേല്‍ പ്രായമുള്ളവരിലാണ്‌ സാധ്യതക്കൂടുതല്‍.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ 2020 ജനുവരി 20-നും 2022 ഏപ്രിൽ 13-നും ഇടയിൽ കോവിഡ്-19 രോഗനിർണയം നടത്തിയ ഏകദേശം 1.28 ദശലക്ഷം ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്‌തു. മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധയുള്ള ആളുകളുമായി സംഘം ഡാറ്റ താരതമ്യം ചെയ്തു.

thepoliticaleditor
Spread the love
English Summary: POST COVID AILMENTS OXFORD UNIVERSITY STUDY RESULTS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick