അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ് പൊതുതിരഞ്ഞെടുപ്പിന് ഒരുക്കം കൂട്ടുമ്പോള്‍ സംസ്ഥാനത്തെ താര മണ്ഡലങ്ങളിലൊന്നായ അമേഠിയിലെ പുതിയ ആയുധ ഫാക്ടറി ആറ് ലക്ഷം കലാഷ്നികോവ് തോക്കുകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. എ.കെ. 203 വിഭാഗത്തിലുള്ള അസോള്‍ട്ട് റൈഫിളുകള്‍ നിര്‍മ്മിക്കുന്നത് റഷ്യയുടെ സഹായത്തോടെ ഇന്ത്യന്‍ ആര്‍മിയുടെ ഇന്‍ഫന്ററി വിഭാഗത്തിനു വേണ്ടിയാണ്. പ്രതിരോധ വകുപ്പ് ഇതിനായുള്ള ധാരണാപത്രം റഷ്യയുമായി ഒപ്പുവെച്ചു. ആദ്യ ബാച്ച്് എഴുപതിനായിരം തോക്കുകളില്‍ റഷ്യന്‍ നിര്‍മിത ഘടകങ്ങള്‍ ത്ന്നെയാണ് ഉപയോഗിക്കുക. സാങ്കേതിക വിദ്യ കൈമാറുന്നതിന്റെ ഭാഗമായാണിത്.
തോക്കുകള്‍ പുറത്തിറങ്ങുന്നതോടെ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിള്‍ പിന്‍വലിച്ച് അവയ്ക്ക് പകരം ഇന്ത്യന്‍ സേന ഇനി എ.കെ.തോക്കുകള്‍ ഉപയോഗിക്കും. ഇന്ത്യന്‍ ആര്‍മിയിലെ രാഷ്ട്രീയ റൈഫിള്‍സും, ഇന്‍ഫന്ററി റെജിമെന്റും ആണ് ഏറ്റവും കൂടുതല്‍ കലാഷ്നിക്കോവ് തോക്കുകള്‍ ഉപയോഗിച്ചു വരുന്നത്.