Categories
latest news

കങ്കണയ്‌ക്കെതിരെ മുംബൈ പോലീസ്‌ കേസെടുത്തു

ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ വകുപ്പുപ്രകാരമാണ്‌ കേസ്‌

Spread the love

സിഖ്‌ സമുദായത്തിന്റെ മതപരമായ വികാരത്തെ സമൂഹമാധ്യമത്തിലൂടെ വ്രണപ്പെടുത്തിയതിന്‌ പ്രമുഖ നടി കങ്കണ റണൗട്ടിനെതിരെ മുംബൈ പോലീസ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ വകുപ്പുപ്രകാരമാണ്‌ കേസ്‌. ബോധപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തുകയും മതത്തെ അപമാനിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുകയും ചെയ്യുന്നത്‌ കുറ്റകരമാക്കുന്ന വകുപ്പാണിത്‌. നവംബര്‍ 20-ന്‌ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ കങ്കണ സിഖ്‌ സമുദായത്തെ ഖലിസ്ഥാന്‍ ഭീകരവാദികള്‍ എന്ന്‌ വിശേഷിപ്പിക്കുകയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖുകാരെ തന്റെ ഷൂസിനടിയില്‍ കൊതുകിനെ പോലെ ചവിട്ടിയരച്ചു എന്ന്‌ പറയുകയും ചെയ്‌തതായി അമര്‍ജിത്‌ സിങ്‌ സന്ധു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിപ്പിച്ചതിനെ ഉദ്ദേശിച്ച്‌ കങ്കണ, ഖാലിസ്ഥാനി ഭീകരര്‍ സര്‍ക്കാരിനെ നയം മാറ്റാന്‍ പ്രേരിപ്പിക്കുകയാണ്‌ എന്ന്‌ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇന്ദിരാഗാന്ധിയെക്കാള്‍ നല്ല ഗുരുവിനെ നമുക്ക്‌ കിട്ടാനില്ല എന്നും അവര്‍ ഖാലിസ്ഥാനികളെ കൊതുകിനെ പോലെ ഷൂസിനടിയില്‍ തേച്ചരച്ചുവെന്നും കങ്കണ ഇന്‍സ്‌റ്റഗ്രാമില്‍ എഴുതി. ഇന്ദിരാഗാന്ധിയുടെ ചിത്രവും നല്‍കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന്‌ നരേന്ദ്രമോദി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നായിരുന്നു കങ്കണയുടെ കുറിപ്പ്‌ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്‌.

Spread the love
English Summary: fir registered against actress kangana ranaut by mumbai police

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick