Categories
kerala

എം.ജി. സര്‍വ്വകലാശാല സെനറ്റ്‌ തിര.സംഘര്‍ഷം:സി.പി.എം.-സി.പി.ഐ. വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ വാക്‌പോരാട്ടം, കേസ്‌

എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷത്തിൽ, എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ 7 എഐഎസ്എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കേസ്. ജാതിപ്പേരു വിളിച്ചുവെന്നും പരാതിയുണ്ട്. പ്രശ്‍നം സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം ആയി മാറുന്ന നിലയിലേക്ക് വളരുമോ എന്നതാണ് ചോദ്യം. സിപിഐ സംസ്ഥാന സെക്രട്ടറി കാണാം രാജേന്ദ്രൻ പക്ഷെ ഇത് സംബന്ധിച്ച് പ്രതികരിച്ചില്ല എന്ന് എഐഎസ്എഫ് പ്രവർത്തകർ വിമർശനം ഉയർത്തുന്നുണ്ട്‌. സിപിഎം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എഐഎസ്എഫ് സംസ്ഥാന നേതാക്കൾ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു വാർത്താ സമ്മേളനം നടത്തി.

പെണ്‍കുട്ടിയെ ഉള്‍പ്പടെ എംജി സർവകലാശാലയിൽ വളഞ്ഞിട്ട് ആക്രമിക്കാന്‍ നേതൃത്വം കൊടുത്ത വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫ് അംഗം കെ.എം .അരുണിനെ പുറത്താക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബു ആവശ്യപ്പെട്ടു. എസ്എഫ്ഐ കിണിറ്റില്‍ അകപ്പെട്ട തവളയുടെ അവസ്ഥയിലാണെന്നും ക്യാംപസുകളില്‍ ആര്‍എസ്എസിന് സമാനമായ ഫാഷിസ്റ്റ് സംഘടനയായി മാറിയെന്നും അരുണ്‍ ബാബു വിമര്‍ശിച്ചു .

thepoliticaleditor
Spread the love
English Summary: CASE AGAINST AISF LEADERS IN CONNECTION WITH MG UNIVERSITY SENETE ELECTION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick