Categories
latest news

ലഹരിമാഫിയകള്‍ റസ്റ്റോറന്റില്‍ ഏറ്റുമുട്ടി, ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ വെടിയേറ്റു മരിച്ചു

മെക്‌സിക്കയില്‍ കരീബിയന്‍ തീരത്തെ ഒരു റസ്‌റ്റോറന്റില്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആഹാരം കഴിച്ചുകൊണ്ടിരിക്കയായിരുന്ന ഹിമാചല്‍ പ്രദേശ് സ്വദേശിയായ ട്രാവല്‍ ബ്ലോഗര്‍ ലഹരിമാഫിയകള്‍ തമ്മിലുള്ള വെടിവെപ്പില്‍ വെടിയേറ്റ് മരിച്ചു. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന അഞ്ജലി റയോട്ട് ആണ് കൊല്ലപ്പെട്ടത്. ജെന്നിഫര്‍ ഹെയിന്‍സോള്‍ ജര്‍മ്മന്‍ വനിതയും വെടിയേറ്റ് മരിച്ചിട്ടുണ്ട്. ആഹാരം കഴിക്കാനെത്തിയ മറ്റ് പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എല്ലാവരും വിദേശ ടൂറിസ്റ്റുകളാണ്. ബുധനാഴ്ചയായിരുന്നു സംഭവം.


അഞ്ജലി മെക്‌സിക്കോയിലെത്തിയത് ജന്മദിനം ആഘോഷിക്കാനായിരുന്നു. ജന്മനദിനത്തില്‍ തന്നെയാണ് അവര്‍ കൊല്ലപ്പെട്ടതും. കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ സോളനിലാണ് ജന്മദേശം.
ജന്മദിനത്തില്‍ അത്താഴം കഴിക്കാനായി എത്തിയതായിരുന്നു അഞ്ജലി. പെട്ടെന്ന് ഇരച്ചു കയറിവന്ന ലഹരിമാഫിയ സംഘങ്ങള്‍ പരസ്പരം വെടിയുതിര്‍ത്തു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു. ജര്‍മന്‍ കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

thepoliticaleditor
Spread the love
English Summary: indian travell blogger died in a shootout between drug mafias in a mexico

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick