സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വെള്ളിയാഴ്ച വീണ്ടും പ്രവർത്തനരഹിതമായി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:11 നാണു തകരാർ ആരംഭിച്ചത്. ഈ സമയത്ത്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഫീഡ് പുതുക്കാൻ ബുദ്ധിമുട്ടായി. ഇതോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിലും പ്രശ്നമുണ്ടായി. കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമിലെ സാങ്കേതിക തകരാറുമൂലമാണ് ഇത് സംഭവിച്ചതെന്ന് വിശദീകരിച്ച ഫേസ്ബുക് അധികൃതർ ഇടപാടുകാരോട് ക്ഷമ ചോദിച്ചു. ഇന്ത്യയിൽ തകരാർ ബാധിച്ചില്ല. യുഎസ്, യുകെ, പോളണ്ട്, ജർമ്മനിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആണ് പ്രശ്നം ഉണ്ടായത്.
5 ദിവസത്തിനുള്ളിൽ ഫെയ്സ്ബുക്ക് രണ്ടാമത്തെ തവണയാണ് പണിമുടക്കുന്നത്. നേരത്തെ, ഒക്ടോബർ 4 -ന് രാത്രിയിൽ, ഇൻസ്റ്റാഗ്രാമും വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും 6 മണിക്കൂറിലധികം പ്രവർത്തനരഹിതമായിരുന്നു.