Categories
latest news

ഷാരൂഖിന്റെ പരസ്യങ്ങള്‍ വികൃതമാക്കി ബൈജൂസിന് ട്രോളോടു ട്രോള്‍….ഷാരൂഖിനെതിരെ ക്രൂരമായ പരിഹാസം… രക്ഷപ്പെടാന്‍ വേറെന്തു വഴി !!

ആര്യന്‍ ഖാന്‍ മയക്കുമരുന്നു കേസില്‍ പ്രതിയായതോടെ ജനം ഷാരൂഖ് ഖാനെ ട്രോളിയപ്പോള്‍ അതിന് ഇരയായത് പ്രശസ്ത ലേണിങ് ആപ് ആയ ബൈജൂസ് ആപ്‌സ് ആയിരുന്നു. ബൈജൂസ് ആപിനെ പ്രശസ്തിയിലെത്തിച്ച പരസ്യങ്ങളിലെ പ്രിയപ്പെട്ട താരമായിരുന്നു ഷാരൂഖ് ഖാന്‍. എന്നാല്‍ പരസ്യവാചകങ്ങള്‍ പരിഹാസവാചകമാക്കി ബൈജൂസ് പരസ്യങ്ങള്‍ ജനങ്ങള്‍ പുനസൃഷ്ടിച്ച് പ്രചരിപ്പിച്ചതോടെ ആപ്പിലായത് ബൈജൂസ് ആപ്‌സ്.!!! അവര്‍ക്ക് ഷാരുഖ് പരസ്യങ്ങള്‍ നിര്‍ത്തിവെക്കലല്ലാതെ മാര്‍ഗമില്ലാതായി എന്നു വേണം കരുതാന്‍.

ബൈജൂസിന്റെ പ്രശസ്തമായ പരസ്യവാചകങ്ങളെ വക്രീകരിച്ചായിരുന്നു ട്രോളുകള്‍. എല്ലാം ഷാരൂഖ് ഖാന്‍ പറയുന്ന ഒറിജിനല്‍ വാചകങ്ങള്‍ മാറ്റി പകരം പരിഹാസ ഡയലോഗുകള്‍…എല്ലാം മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ടുള്ള പരിഹാസങ്ങളും.
സാമ്പിള്‍ ഇതാ..

thepoliticaleditor
  1. വീട്ടില്‍ നിന്നും ബൈജൂസ് ആപിലൂടെ ബുക് ചെയ്യുക ചരസ്, ഗഞ്ച, ഹെറോയിന്‍
  2. നമുക്ക് ചരസ്, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയുമായി പ്രണയത്തിലാകാം.
  3. ഗഞ്ചാ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നു.
  4. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥിയുടെ കാര്‍ട്ടൂണ്‍ ചിത്രം നല്‍കിയ ശേഷം അടിക്കുറിപ്പ്–ഷാരൂഖില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ബൈജൂസിന്റെ ഒരു വിദ്യാര്‍ഥി
  5. രണ്ട് ഫോട്ടോകള്‍ ചേര്‍ത്ത കൊളാഷ്- ആദ്യത്തെത് സാധാരണ വിദ്യാര്‍ഥികള്‍, രണ്ടാമത്തേത് ബൈജൂസ് വിദ്യാര്‍ഥികള്‍ എന്ന അടിക്കറിപ്പോടെ. ആദ്യത്തെ ചിത്രത്തില്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ പഠിക്കുന്നു, രണ്ടാമത്തെതില്‍ വിദ്യാരഥി ലഹരി ഉപയോഗിക്കുന്നു.

ഈ രീതിയിലാണ് ക്രൂരമായി ഷാരൂഖ് ഖാനെയും ഒപ്പം ബൈജൂസ് ആപിനെയും ഒപ്പം ട്രോളി സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞത്. ഒരു പിതാവിന്റെ വേദന ഏതൊരാളെയും പോലെ ഷാരൂഖ് ഖാന്‍ അനുഭവിക്കുന്നുണ്ടാവാം എന്ന് ട്രോളന്‍മാര്‍ ഓര്‍ക്കുന്നേയില്ല. മകന്‍ കേസില്‍പെട്ട് അകത്തു കിടക്കുമ്പോള്‍ അതിക്രൂരമായാണ് ഷാരൂഖ്ഖാനെതിരെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നു വന്ന പരിഹാസവും അപമാനിക്കലും എന്നതിന് തെളിവായി മാറുകയാണ് ഈ പരസ്യട്രോളുകള്‍.

Spread the love
English Summary: cruel trolls against shah rukh khan and byjus apps

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick