Categories
latest news

സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് മോദി കാ പരിവാർ ഒഴിവാക്കാൻ മോദിയുടെ നിർദ്ദേശം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നടത്തിയ ‘മോദി കാ പരിവാർ’ പ്രചാരണത്തിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി സോഷ്യൽ ഹാൻഡിലുകളിൽ നിന്ന് ഈ ‘മോദി കാ പരിവാർ’ ഒഴിവാക്കാൻ നിർദേശം നൽകി. ഇനി “മോദി കാ പരിവാർ” അല്ല, “എൻഡിഎ കാ പരിവാർ” ആണെന്ന് മോദി തിരുത്തിയിരിക്കയാണ് .

“തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഇന്ത്യയിലുടനീളമുള്ള ആളുകൾ എന്നോടുള്ള സ്‌നേഹത്തിൻ്റെ അടയാളമായി ‘മോദി കാ പരിവാർ’ എന്ന് സോഷ്യൽ മീഡിയയിൽ ചേർത്തു. അതിൽ നിന്ന് എനിക്ക് ഒരുപാട് ശക്തി ലഭിച്ചു. ഇന്ത്യയിലെ ജനങ്ങൾ തുടർച്ചയായ മൂന്നാം തവണയും എൻഡിഎയ്ക്ക് ഭൂരിപക്ഷം നൽകി. നമ്മളെല്ലാവരും ഒരു കുടുംബം എന്ന സന്ദേശം ഫലപ്രദമായി കൈമാറിയതിനാൽ, ഞാൻ ഒരിക്കൽ കൂടി ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി പറയുകയും ഇനി നിങ്ങളുടെ സോഷ്യൽ മീഡിയഹാൻഡിലുകളിൽ നിന്ന് ‘മോദി കാ പരിവാറിനെ’ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.”– മോദി അഭ്യർത്ഥിച്ചു.

thepoliticaleditor

പ്രധാനമന്ത്രിയുടെ ഔദ്യോഗിക “എക്‌സ്” ഹാൻഡിലിൽ ഭരണഘടനയ്ക്ക് മുന്നിൽ മോദി കുമ്പിടുന്ന പുതിയ ചിത്രവും കവർ ഫോട്ടോയും പ്രദർശിപ്പിച്ചതും ചർച്ചയായിട്ടുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick