പ്രമേയമപരമായി തീര്‍ത്തും വാസ്തവ വിരുദ്ധമെന്നും വര്‍ഗീയ ചേരിതിരിവിനായി സൃഷ്ടിച്ച അവാസ്തവ കഥയെന്നും പരക്കെ വിമര്‍ശിക്കപ്പെട്ട കേരളസ്റ്റോറി എന്ന സിനിമ വ്യാപകമായ എതിര്‍പ്പുകള്‍ക്കിടയിലും ഇന്നലെ ദൂരദര്‍ശന്‍ ചാനലില്‍ രാജ്യമൊട്ടാകെ പ്രദര്‍ശിപ്പിച്ചു. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇനി ഇടപെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമോ എന്ന് വ്യക്തമല്ല.
കോണ്‍ഗ്രസും, സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മീഷന സമീപിച്ചിരുന്നുവെങ്കിലും ഇടപെടല്‍ ഉണ്ടായില്ല. സിനിമ പ്രദര്‍ശനം ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രമാണ് ഈ സമയം നോക്കി ഔദ്യോഗിക മാധ്യമം പ്രദര്‍ശിപ്പിക്കുന്നതെന്നും സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു.
കേരളത്തിലെ മതനിരപേക്ഷ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനൊപ്പം നിൽക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ചിത്രം സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കോൺഗ്രസ് നേതാവും കേരള പ്രതിപക്ഷ നേതാവുമായ വി ഡി സതീശനും ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ ഇല്ലാത്ത ഭാവനക്കഥ
മസ്തിഷ്ക പ്രക്ഷാളനത്തിനും ബലപ്രയോഗത്തിനും ഇരയാകുന്ന നാല് കോളേജ് പെൺകുട്ടികളെ ഐഎസിൽ ചേരുന്നതിലേക്ക് നയിക്കുന്നതാണ് കഥാതന്തു. കേരളത്തിൽ നിന്നുള്ള ഏകദേശം 32,000 സ്ത്രീകളെ ഇസ്ലാം മതം സ്വീകരിച്ച് സിറിയയിലേക്കും ഇറാഖിലേക്കും കൊണ്ടുപോകുന്ന ചിത്രമാണ് വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചത്. സുദീപ്തോ സെൻ സംവിധാനം ചെയ്ത് വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച 2023 ലെ ഹിന്ദി ചിത്രമാണ് ദി കേരള സ്റ്റോറി . മെയ് 5-ന് കേരള സ്റ്റോറി തിയേറ്ററുകളിൽ റിലീസ് ചെയ്തു. ആദ ശർമ്മ , യോഗിത ബിഹാനി , സോണിയ ബാലാനി , സിദ്ധി ഇദ്നാനി എന്നിവർ അഭിനയിച്ചു.
സംഭവിച്ച യഥാര്‍ഥ കഥ എന്ന രീതിയിലാണ് ഈ സിനിമയിലെ ഇതിവൃത്തം പ്രചരിപ്പിക്കപ്പെട്ടത്. കേരളത്തില്‍ ലൗ ജിഹാദ് ആരോപണം തുടര്‍ച്ചയായി ഉന്നയിച്ച് ദേശീയ തലത്തില്‍ തന്നെ പ്രചാരണം നടത്തിവരുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് അനുസരിച്ചാണ് ഈ സിനിമയുടെ ഇതിവൃത്തവും തയ്യാറാക്കിയത്. ഇതില്‍ അഭിനയിച്ച് ആദ ശര്‍മ്മ പിന്നീട് അയോധ്യയിലെ ശ്രീരാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ആഘോഷം സംഘടപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ആസ്വാദനതലത്തില്‍ ഒരു തരത്തിലും ശരാശരി പോലുമില്ലാത്തതെന്ന് ലോകം വിലയിരുത്തിയ സിനിമ പക്ഷേ സംഘപരിവാര്‍ സംഘടിതമായി സ്വീകരിച്ച് ആഘോഷമാക്കിയതോടെ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി. ചിത്രത്തിൻ്റെ ആഗോള വരുമാനം 303.97 കോടി ആണ് . 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഒമ്പതാമത്തെ ഹിന്ദി ചിത്രമായി ഇത് മാറി .] കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ ഈ സിനിമയെ ബിജെപി വളരെയധികം ഉപയോഗിച്ചതായും വിമർശനം നേരിട്ടിരുന്നതാണ്. എന്നാൽ വോട്ടെടുപ്പില്‍ അത് പാര്‍ടിക്ക് ഒരു നേട്ടവും ഉണ്ടാക്കിയില്ല എന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചു.