ഹിമാചൽ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിന് അയോഗ്യരാക്കപ്പെട്ട ആറ് വിമത എംഎൽഎമാരെ മന്ത്രിസ്ഥാനം രാജിവെച്ച് പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ വിമതശബ്ദമുയര്‍ത്തിയ നേതാവ് വിക്രമാദിത്യസിങ്
ചണ്ഡീഗഡിലെത്തി കണ്ടതായി ഇൻ്റലിജൻസ് വൃത്തങ്ങൾ. മന്ത്രിസ്ഥാനം ഒഴിഞ്ഞ് പാർട്ടിക്കുള്ളിലെ അതൃപ്തിയെക്കുറിച്ച് സംസാരിച്ച വിക്രമാദിത്യ സിംഗ് പിസിസി അധ്യക്ഷ പ്രതിഭാ സിങിന്റെയും മുന്‍ മുഖ്യമന്ത്രി വീര്‍ ഭദ്രസിങിന്റെയും മകനാണ്. സുഖ്വിന്ദര്‍ സുഖി മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പു മന്ത്രിയാണ്.
കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്‌വിയുടെ പരാജയത്തിന് കാരണക്കാരായ വിമത എംഎൽഎമാരെ വ്യാഴാഴ്ച അയോഗ്യരാക്കിയിരുന്നു. തങ്ങളുടെ അയോഗ്യത ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ. അതിനിടയിലാണ് കൂടിക്കാഴ്ച. ഇന്നലെ പ്രതിഭാസിങ്ങും അയോഗ്യരാക്കപ്പെട്ട എംഎൽഎ മാരെ ന്യായീകരിച്ചു പ്രതികരിച്ചിരുന്നു.