Categories
latest news

ജാർഖണ്ഡിൽ സ്പാനിഷ് യുവതിയുടെ കൂട്ടബലാത്സംഗം: എഫ്ഐആർ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമായ ജാര്‍ഖണ്ഡില്‍ ഒരു വിദേശ വനിത ഇത്രയധികം ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത് പാശ്ചാത്യ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങിലൂടെ പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ പൊലീസാവട്ടെ യുവതിയെയും ഭര്‍ത്താവിനെയും കൊണ്ട് പ്രതികരണങ്ങള്‍ നടത്തി ഇത്തരം അക്രമങ്ങള്‍ ലോകത്ത് എവിടെയും ഉണ്ടാകുന്നതാണെന്ന മട്ടില്‍ സംസാരിപ്പിച്ച് സംഭവത്തിന്റെ ആഘാതം കുറയ്ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Spread the love

ജാർഖണ്ഡിലെ ദുംകയിൽ മാർച്ച് ഒന്നിന് ഏഴ് പേർ ചേർന്ന് ഒരു സ്പാനിഷ് ട്രാവൽ വ്ലോഗർ കൂട്ടബലാത്സംഗത്തിനിരയായി ദിവസങ്ങൾക്ക് ശേഷം സംഭവത്തിൻ്റെ എഫ്.ഐ.ആർ. വിശദാംശങ്ങൾ പുറത്തുവന്നു . രണ്ടര മണിക്കൂർ നീണ്ടുനിന്ന മാനഭംഗത്തിനിടയിൽ അക്രമികൾ യുവതിയെ കഠാര കാട്ടി ഭീഷണിപ്പെടുത്തുകയും ചവിട്ടുകയും മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പോലീസ് എഫ്ഐആർ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ജാർഖണ്ഡിലെ ദുംകയിൽ സ്പാനിഷ് പൗരൻ കൂട്ടബലാത്സംഗത്തിനിരയായ സംഭവസ്ഥലത്ത് പോലീസ് സംഘം പരിശോധനയിൽ (പിടിഐ)

സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിൽ 28 കാരിയായ യുവതി തൻ്റെ ഭർത്താവിനൊപ്പം ഒരു കൂടാരത്തിൽ രാത്രി കഴിയുമ്പോൾ ആണ് കൂട്ടബലാത്സംഗത്തിനിരയായത്.

thepoliticaleditor

എഫ്ഐആറിൽ പറയുന്നതനുസരിച്ച് ആദ്യം മൂന്ന് പേർ ഇരയുടെ ഭർത്താവുമായി വഴക്കുണ്ടാക്കുകയും കൈകൾ കെട്ടുകയും ചെയ്തു. കഠാര കാട്ടി ഭീഷണിപ്പെടുത്തി മറ്റ് നാല് പേർ യുവതിയെ ബലമായി പൊക്കിയെടുത്തു കൊണ്ടുപോയി . ഏഴ് പുരുഷന്മാരും ചേർന്ന് യുവതിയെ നിലത്തിട്ട് ചവിട്ടുകയും ദിക്കുകയും ശേഷം ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.
“എല്ലാവരും ചെറുതായി മദ്യപിച്ചിട്ടുണ്ടെന്ന് തോന്നി. രാത്രി 7.30 മുതൽ 10 മണി വരെയാണ് അക്രമം നടന്നത്”– അവർ പറഞ്ഞതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

“ഞങ്ങളുടെ യാത്രയ്ക്കിടയിൽ, ഞങ്ങൾ കുമ്രഹത്ത് ഗ്രാമമായ ദുംകയിലെത്തി… നേരം വൈകിയതിനാൽ, അടുത്തുള്ള വനപ്രദേശത്തിനരികെയുള്ള റോഡിൽ രാത്രി താമസിക്കാനായി ഞങ്ങൾ താൽക്കാലിക താൽക്കാലിക ടെൻ്റ് സ്ഥാപിക്കാൻ തീരുമാനിച്ചു. ചില സംശയാസ്പദമായ ശബ്ദങ്ങൾ ഞങ്ങൾ കേട്ടു. ടെൻ്റിനു വെളിയിൽ വന്നപ്പോൾ രണ്ടു പേർ ഫോണിൽ സംസാരിക്കുന്നതു കണ്ടു. രാത്രി 7.30 ഓടെ രണ്ട് മോട്ടോർ സൈക്കിളുകളിലായി കുറച്ച് പേർ വന്നു. അവർ ടെൻ്റിനടുത്തു ബൈക്ക് നിർത്തി ‘ഹലോ ഫ്രണ്ട്സ്’ എന്ന് എന്ന് പറഞ്ഞു . ഞങ്ങളുടെ ടെൻ്റിൽ നിന്ന് ടോർച്ച് കത്തിച്ച് ഞങ്ങൾ പുറത്തിറങ്ങി, അഞ്ച് പേർ ഞങ്ങളുടെ നേരെ പാഞ്ഞുന്നു. പിന്നീട് രണ്ട് പേർ കൂടി ഞങ്ങളുടെ ടെൻ്റിലേക്ക് എത്തി . അവർ പ്രാദേശിക ഭാഷയിലാണ് സംസാരിച്ചത്. ഇടയ്ക്ക് മാത്രം കുറച്ച് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചു. ”– യുവതി ഇങ്ങനെയാണ് മൊഴി നൽകിയിരിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

സ്വിസ് കത്തി, റിസ്റ്റ് വാച്ച്, ഡയമണ്ട് പതിച്ച പ്ലാറ്റിനം മോതിരം, വെള്ളി മോതിരം, കറുത്ത ഇയർപോഡുകൾ, കറുത്ത പേഴ്‌സ്, ക്രെഡിറ്റ് കാർഡ്, ഏകദേശം 11,000 രൂപ , 300 യുഎസ് ഡോളർ, ഒരു സ്റ്റീൽ സ്പൂൺ, ഫോർക്ക് എന്നിവയും പ്രതികൾ തട്ടിയെടുത്തതായി യുവതി പറഞ്ഞു.

ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമായ ജാര്‍ഖണ്ഡില്‍ ഒരു വിദേശ വനിത ഇത്രയധികം ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത് പാശ്ചാത്യ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ടെന്നാണ് പല മാധ്യമങ്ങളിലൂടെയും പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ പൊലീസാവട്ടെ യുവതിയെയും ഭര്‍ത്താവിനെയും കൊണ്ട് പ്രതികരണങ്ങള്‍ നടത്തി ഇത്തരം അക്രമങ്ങള്‍ ലോകത്ത് എവിടെയും ഉണ്ടാകുന്നതാണെന്ന മട്ടില്‍ സംസാരിപ്പിച്ച് സംഭവത്തിന്റെ ആഘാതം കുറയ്ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് ഇതു കൊണ്ട് പ്രത്യേകമായി പ്രതിച്ഛായാ നഷ്ടമൊന്നും ഉണ്ടാവേണ്ട കാര്യമില്ല എന്ന മട്ടിലാണ് ഈ ദമ്പതികളെക്കൊണ്ട് സംസാരിപ്പിച്ചത്.

‘ഇന്ത്യയിലെ ജനങ്ങൾ എന്നോട് വളരെ നന്നായി പെരുമാറി’

ലോക പര്യടനം തുടരുന്നതിനായി ചൊവ്വാഴ്ച ദമ്പതികൾ മോട്ടോർ സൈക്കിളിൽ ബീഹാർ വഴി നേപ്പാളിലേക്ക് പുറപ്പെട്ടു. ഇതിനകംഇന്ത്യയിൽ 20,000 കിലോമീറ്റർ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിഞ്ഞു, അതിനാൽത്തന്നെ ഈ രാജ്യത്തെ ജനങ്ങളോട് ഒരു പരാതിയും ഇല്ലെന്ന് യുവതി നേപ്പാളിലേക്ക് പോകും മുൻപ് പ്രതികരിച്ചു. നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ യുവതിയും ഭര്‍ത്താവും തങ്ങള്‍ക്കേറ്റ അക്രമത്തിന്റെ വിശദാംശങ്ങള്‍ വീഡിയോ ആയി പറഞ്ഞപ്പോള്‍ അത് പൊലീസ് നിര്‍ബന്ധിച്ച് നീക്കം ചെയ്യിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആകെ എട്ട് പ്രതികളെ പിടികൂടിയതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick