Categories
latest news

അപരിചിതയെ ഡാര്‍ലിങ് എന്നു വിളിച്ചാല്‍ ഇനി വെറുതെയങ്ങ് പോകാനാവില്ല !

അപരിചിതയെ ഡാര്‍ലിങ് എന്നു വിളിച്ചാല്‍ ഇനി വെറുതെയങ്ങ് പോകാനാവില്ല!സ്വബോധത്തോടെയെങ്കില്‍ കൂടുതല്‍ തീവ്രമായ കുറ്റം

Spread the love

തനിക്ക് അറിയാത്ത സ്ത്രീയെ “പ്രിയപ്പെട്ടളേ “( ഡാർലിങ് ) എന്ന് വിളിക്കുന്നത് കുറ്റകരമാണെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ , 509 വകുപ്പുകൾ പ്രകാരം ക്രിമിനൽ കുറ്റമാണെന്നും കൽക്കട്ട ഹൈക്കോടതി.

മദ്യലഹരിയിലായിരുന്ന വനിതാ കോൺസ്റ്റബിളിനെ ‘പ്രിയപ്പെട്ടവളേ ‘ എന്ന് വിളിച്ച ജനക് റാം എന്നയാളുടെ ശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതിയുടെ പോർട്ട് ബ്ലെയർ ബെഞ്ചിലെ സിംഗിൾ ജഡ്ജി ജസ്റ്റിസ് ജയ് സെൻഗുപ്തയാണ് ഈ നിരീക്ഷണം നടത്തിയത്.

thepoliticaleditor

മദ്യപിച്ചോ അല്ലാതെയോ ഒരു അജ്ഞാത സ്ത്രീയെ ഒരു പോലീസ് കോൺസ്റ്റബിൾ ആയാലും അല്ലെങ്കിലും, ഒരു പുരുഷൻ തെരുവിൽ ‘ഡാർലിംഗ്’ എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് തികച്ചും അധിക്ഷേപകരമാണെന്നും ഈ വാക്ക് അടിസ്ഥാനപരമായി ലൈംഗിക നിറമുള്ള പരാമർശമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സെക്ഷൻ 354 എ അനുസരിച്ച് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നത് ശിക്ഷാർഹമാണെന്ന് ജസ്റ്റിസ് സെൻഗുപ്ത പറഞ്ഞു.

ആരോപണ വിധേയനാകുന്ന ആള്‍ ശാന്തനായി സാധാരണ സാഹചര്യത്തിലാണ് ഡാര്‍ലിങ് എന്ന് ഒരു സ്ത്രീയെ വിളിക്കുന്നതെങ്കില്‍കുറ്റകൃത്യത്തിൻ്റെ ഗൗരവം ഒരുപക്ഷേ ഇതിലും കൂടുതലായിരിക്കും എന്നും കോടതി പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick