Categories
latest news

ജഗ്ഗി വാസുദേവിന് മസ്തിഷ്ക ശസ്ത്രക്രിയ…സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർ

ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ ആത്മീയ നേതാവ് കോയമ്പത്തൂർ ഇഷ സെന്റർ ആചാര്യൻ ജഗ്ഗി വാസുദേവ് ​​സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ നാലാഴ്ചയായി സദ്ഗുരു കടുത്ത തലവേദന അനുഭവിക്കുകയായിരുന്നുവെന്ന് അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ വിനിത് സൂരി ഒരു വീഡിയോയിൽ പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായിട്ടും തൻ്റെ പ്രവർത്തനങ്ങൾ തുടർന്നു. മാർച്ച് 8 ന് രാത്രി മുഴുവൻ മഹാശിവരാത്രി ആഘോഷങ്ങളിൽ മുഴുകി.

ഒരാഴ്ച കഴിഞ്ഞപ്പോൾ ആത്മീയ നേതാവിന്റെ തലവേദന രൂക്ഷമായി. ഡോ. സൂരിയുടെ ഉപദേശപ്രകാരം അടിയന്തിരമായി എംആർഐ സ്കാനിങ്ങിന് വിധേയനായപ്പോൾ തലച്ചോറിൽ വലിയ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. മാര്‍ച്ച് 17-ന് ആരോഗ്യനില തീര്‍ത്തും വഷളായതിനെത്തുടര്‍ന്ന് മസ്തിഷ്‌കത്തില്‍ സര്‍ജറി നടത്തുകയായിരുന്നു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick