ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതിൻ്റെ ഫലമായാണ് താനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയെന്ന് ജാർഖണ്ഡിലെ കോൺഗ്രസ് വനിതാ എംഎൽഎ അംബ പ്രസാദ് ആരോപിച്ചു . കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായി ജാർഖണ്ഡിലെ പ്രസാദിൻ്റെ ഹസാരിബാഗിലെ വസതിയിൽ ഇഡി ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഹസാരിബാഗ് ജില്ലയിലെ ബർകഗാവ് അസംബ്ലിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആണ് പ്രസാദ് . അദ്ദേഹവുമായി ബന്ധപ്പെട്ട 17 സ്ഥലങ്ങളിൽ പരിശോധന നടത്തിയതായാണ് ഇ.ഡി. അറിയിച്ചത്.
“എനിക്ക് ബിജെപിയിൽ ഹസാരിബാഗിലേക്ക് എംപി ടിക്കറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ അത് ഞാൻ നിരസിച്ചു. ബിജെപി എംപി ഛത്രയ്ക്ക് പകരം മത്സരിക്കാൻ ബിജെപിയിൽ നിന്നുള്ള ചിലർ എന്നെ നിർബന്ധിച്ചു. ബിജെപിയുടെയും മാധ്യമങ്ങളുടെയും വീക്ഷണകോണിൽ ഞാൻ വിജയിക്കുന്ന സ്ഥാനാർത്ഥി എന്ന്അവർ വിലയിരുത്തി . എന്നാൽ ഞാൻ വാഗ്‌ദാനം നിരസിച്ചതിൻ്റെ അനന്തരഫലമായി ദിവസം മുഴുവൻ ഞാൻ പീഡനത്തിന് വിധേയയായി. “– അവർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഹസാരിബാഗിൽ നിന്നുള്ള സിറ്റിംഗ് എംപി ജയന്ത് സിൻഹ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.