വാടക ഗർഭധാരണ നിയമത്തിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. ഇപ്പോൾ വിധവയോ വിവാഹമോചിതയായ സ്ത്രീക്കും ഇനി അവളുടെ ദാതാവിൻ്റെ ബീജം ഉപയോഗിച്ച് അമ്മയാകാം. ഇതുകൂടാതെ വിവാഹിതനായ പുരുഷനോ സ്ത്രീക്കോ ദാതാവിൻ്റെ അണ്ഡത്തിലൂടെയോ ബീജത്തിലൂടെയോ മാതാപിതാക്കളാകാം. എന്നാൽ ഗെയിമറ്റുകളിൽ ഒന്ന് (അണ്ഡകോശങ്ങൾ അല്ലെങ്കിൽ ബീജം) ദമ്പതികളുടേത് ആയിരിക്കണം. നേരത്തെ രണ്ടു ഗെയിമറ്റുകളും ദമ്പതികളുടേത് ആവണം എന്ന് ആയിരുന്നു ചട്ടം.
കുട്ടിക്കു വേണ്ടിയുള്ള ഗെയിമറ്റുകൾ ഭാര്യാഭർത്താക്കന്മാർക്ക് മാത്രമായിരിക്കണമെന്ന് വാടക ഗർഭധാരണ നിയമത്തിൽ നേരത്തെ നിയമം ഉണ്ടായിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി വന്നിരുന്നു . 2024 ജനുവരിയിൽ കേസിൽ വാദം കേൾക്കുന്നതിനിടെ കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ചട്ടങ്ങളിൽ മാറ്റം വരുത്തിയത്.

പങ്കാളികളിലൊരാൾക്ക് ആരോഗ്യപ്രശ്നമുണ്ടെങ്കിൽ ദാതാവിൽ നിന്നുള്ള അണ്ഡമോ ബീജമോ ഉപയോഗിക്കാൻ ദമ്പതികളെ അനുവദിക്കുന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്. ഭേദഗതി ചെയ്ത ചട്ടങ്ങൾ പ്രകാരം പുരുഷനോ സ്ത്രീയോ ഒരു ദാതാവിൻ്റെ ഗേമറ്റ് ഉപയോഗിക്കേണ്ട ആരോഗ്യ അവസ്ഥ ഉണ്ടെന്നു സാക്ഷ്യപ്പെടുത്തണം .