Categories
latest news

കോണ്‍ഗ്രസിനെ അധിക്ഷേപിച്ച് ആം ആദ്മി

യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഡെല്‍ഹിയിലെ ഒരു ലോക്‌സഭാ സീറ്റിന് പോലും കോണ്‍ഗ്രസിന് അവകാശമില്ലെങ്കിലും മുന്നണി ധര്‍മം പാലിക്കാന്‍ ഒരു സീറ്റ് നല്‍കുകയാണെന്നും ഡെല്‍ഹിക്കു പുറത്തൊരിടത്തും ഒറ്റ സീറ്റ് പോലും നല്‍കില്ലെന്നും ആം ആദ്മി പാര്‍ടി എം.പി. സന്ദീപ് പഥക്. ഒരു സീറ്റ് വാഗ്ദാനം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റിലും എഎപി ആറ് സീറ്റിലും മത്സരിക്കുമെന്നും സന്ദീപ് പഥക് പറഞ്ഞു.

ഇന്ത്യ മുന്നണിയിലെ കക്ഷിയായ ആം ആദ്മി കോണ്‍ഗ്രസിനെ ഫലത്തില്‍ കടുത്ത രീതിയില്‍ ആക്ഷേപിക്കുന്ന രീതിയിലാണ് ഈ പ്രതികരണം നടത്തിയിരിക്കുന്നത്. പാര്‍ടി മേധാവിയായ അരവിന്ദ് കെജരിവാള്‍ അല്ല ഇത് പറഞ്ഞത് എന്നതു മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നത്.

thepoliticaleditor

019ല്‍ ഡല്‍ഹിയില്‍ ഏഴുസീറ്റുകളും ബിജെപിയാണ് വിജയിച്ചത്. എന്നാല്‍ മുന്നണി മര്യാദയുടെ പേരില്‍ ഡല്‍ഹിക്ക് പുറത്ത് ഒരു സീറ്റും കോണ്‍ഗ്രസിന് നല്‍കുന്ന കാര്യം എഎപി പരിഗണിക്കുന്നില്ല. പഞ്ചാബിലെ 13 സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കേജരിവാള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലും ഡല്‍ഹിയിലും സീറ്റ് വിഭജനം നടത്തുന്നത് സംബന്ധിച്ച ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നന്നുവരുകായാണ്.എന്നാല്‍ എഎപി സംസ്ഥാന ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കുന്നത് ജയസാദ്ധ്യത ഇല്ലാതാക്കുമെന്ന വാദമാണ് സംസ്ഥാന ഘടകങ്ങള്‍ക്കുള്ളത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick