Categories
kerala

വയനാട്ടിലും രാഹുലിന് രക്ഷയില്ല, ഇന്ത്യാ സഖ്യത്തിന് നിലനില്‍പ്പില്ല എന്ന് ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ പ്രചാരണം

സഖ്യത്തിന്റെ ഭാഗമായ സിപിഐ ആനി രാജയെ സ്ഥാനാര്‍ഥിയായി ഇന്ന് പ്രഖാപിച്ചു. എന്നാല്‍ ഇവിടുത്തെ സിറ്റിങ് എം.പി. രാഹുല്‍ ഗാന്ധിയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാൻ സാദ്ധ്യത കുറവെന്ന് ദേശീയ മാധ്യമങ്ങൾ

Spread the love

ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ സിപിഐ വയനാട്ടിലെ അവരുടെ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന്റെ എം.പി.യായ രാഹുല്‍ ഗാന്ധിക്ക് വയനാട്ടിലും രക്ഷയില്ല എന്ന് ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ പ്രചാരണം കൊഴുക്കുന്നു!

ഇന്ത്യാ സഖ്യത്തിന് വയനാട്ടില്‍ പോലും ഒരുമിച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ല എന്നാണ് പ്രചാരണം. സഖ്യത്തിന്റെ ഭാഗമായ സിപിഐ ആനി രാജയെ സ്ഥാനാര്‍ഥിയായി ഇന്ന് പ്രഖാപിച്ചു. എന്നാല്‍ ഇവിടുത്തെ സിറ്റിങ് എം.പി. രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ വയനാട്ടില്‍ തുടരുമോ അതോ മാറുമോ എന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യാസഖ്യത്തിലെ ഒരു കക്ഷിയുടെ സ്ഥാനാര്‍ഥി രാഹുലിന്റെ മണ്ഡലത്തില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതാണ് വിചിത്രമായ സംഗതിയായി ദേശീയ മാധ്യമങ്ങള്‍ പ്രത്യേകിച്ച് ഹിന്ദി മാധ്യമങ്ങള്‍ കാണുന്നത്.

thepoliticaleditor

“”രാഹുൽ ഗാന്ധിയുടെ സീറ്റിൽ ഇന്ത്യൻ സഖ്യത്തിന് പിടിച്ചുനിൽക്കാനായില്ല, വയനാട്ടിൽ സിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു“!!!

കേരളത്തില്‍ ഇന്ത്യാ സഖ്യം ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും പോലെ ഒരുമിച്ചല്ല മല്‍സരിക്കുന്നതെന്നും പൊതു സ്ഥാനാര്‍ഥികളില്ലെന്നും മറിച്ച് എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിയുമായി എതിര്‍ത്താണ് ഇന്ത്യാസഖ്യത്തിലാണെങ്കിലും സിപിഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള ഇടതു മുന്നണി കക്ഷികള്‍ നില്‍ക്കുന്നതെന്നും മനസ്സിലാക്കാതെയോ മറച്ചു വെച്ചോ ആണ് ഉത്തേരന്ത്യന്‍ മാധ്യമലോകം കേരളത്തിലും ഇന്ത്യാ സഖ്യത്തില്‍ രാഹുലിന് മല്‍സരിക്കാന്‍ ഐക്യമില്ലെന്ന് പ്രചരിപ്പിക്കുന്നത്.


കഴിഞ്ഞ തവണ രാഹുല്‍ മല്‍സരിച്ചപ്പോള്‍ സഖ്യകക്ഷിയായ മുസ്ലീംലീഗിന്റെ പതാകകള്‍ തിരഞ്ഞെടുപ്പു റാലികളില്‍ ഉയര്‍ന്നതിനെ പാകിസ്താന്‍ പതാകകളാണ് അവയെന്ന് സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ കുപ്രാചരണം നടത്തി രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വര്‍ഗീയതയും ദേശവിരുദ്ധതയും ആരോപിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന്റെ പ്രതിച്ഛായ ഉത്തരേന്ത്യന്‍ വോട്ടര്‍മാരില്‍ മോശമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ബോധപൂര്‍വ്വമായ പ്രചാരണമായിരുന്നു.

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാൻ സാദ്ധ്യത കുറവെന്ന് ദേശീയ മാധ്യമങ്ങൾ

അതേ സമയം രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാൻ സാദ്ധ്യത കുറവെന്നും മറ്റ് സംസ്ഥാനങ്ങളിലെ രണ്ട് ലോക്‌സഭാ സീറ്റുകളിൽ നിന്ന് ജനവിധി തേടാനാണ് സാദ്ധ്യതയെന്നും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് . കർണാടകത്തിലെയോ തെലങ്കാനയിലോ ഒരു സീറ്റിൽ നിന്നാകും രാഹുൽ മത്സരിക്കുക. ഇതിന് പുറമെ ഉത്തർപ്രദേശിലെ ഒരു സീറ്റിൽ നിന്നും രാഹുൽ മത്സരിക്കും,​

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick