സിപിഎം നേതാവ് പി ജയരാജനെ 1999 ഓഗസ്റ്റ് 25ന് തിരുവോണ നാളിൽ വീട്ടിൽക്കയറി വെട്ടികൊലപ്പെടുത്താൻ കേസിൽ ഒരു ആർ.എസ്.എസ്. പ്രവർത്തകൻ ഒഴിച്ച് മറ്റെല്ലാ പ്രതികളെയും അപ്പീൽ കോടതി വെറുതെവിട്ടു . വിചാരണക്കോടതി പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ച പ്രതികളെയാണ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി വെറുതെ വിട്ടത്. കേസിലെ മുഖ്യ സാക്ഷികളായ പി ജയരാജൻ്റെ ഭാര്യ , സഹോദരി , അയൽവാസികൾ എന്നിവരുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നായിരുന്നു ജസ്റ്റിസ് പി സോമരാജന്റെ നിരീക്ഷണം.
കേസിലെ രണ്ടാംപ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുള്ള എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെവിട്ടത്. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ച് ജസ്റ്റിസ് പത്മരാജനാണ് വിധി പറഞ്ഞത്. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്.

പ്രതികളായ കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തിൽ മനോജ്, കുനിയിൽ സനൂബ്, ജയപ്രകാശൻ, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെവിട്ടത്. രണ്ടാം പ്രതിയായ പ്രശാന്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.