Categories
kerala

ഗുരുവായൂരിലേക്ക് വൻ താരനിര എത്തും, മോദിക്ക് സുരേഷ് ഗോപിയുടെ സമ്മാനം സ്വർണത്തളിക തയ്യാർ

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ കല്യാണത്തിന് ഗുരുവായൂരിലേക്ക് വൻ താരനിര എത്തുമെന്ന് പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ , കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് അടക്കമുള്ള താരങ്ങൾ പങ്കെടുക്കുമെന്നു പറയുന്നു . 19ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ ചടങ്ങ് നടത്തുമെന്നാണ് വിവരം. നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി 20-ാം തീയതി തിരുവനന്തപുരത്തും ചടങ്ങുകളുണ്ട്.

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.

thepoliticaleditor

മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി അദ്ദേഹത്തിന് സമ്മാനിക്കുന്ന സ്വർണ തളിക തയ്യാറായി. എസ് പി ജി ഉദ്യോഗസ്ഥർ തളിക പരിശോധിച്ചു. അനു അനന്തൻ എന്ന കര കൗശല വിദഗ്ധൻ ആണ് സ്വർണ തളിക നിർമ്മിച്ചത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick