Categories
latest news

വി.മുരളീധരൻ ഉൾപ്പെടെ 9 കേന്ദ്ര മന്ത്രിമാരും 68 അംഗങ്ങളും ഈ വർഷം രാജ്യസഭയിൽ നിന്ന് വിരമിക്കും

രാജ്യസഭയിലെ 68 അംഗങ്ങളുടെ കാലാവധി 2024-ൽ പൂർത്തിയാകും. അവരിൽ 9 പേർ മോദി സർക്കാരിലെ കേന്ദ്രമന്ത്രിമാരാണ്. മറ്റുള്ളവർ വിവിധ കമ്മിറ്റികളിൽ പദവികൾ വഹിക്കുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെയും കാലാവധി പൂര്‍ത്തിയാകുകയാണ്. റെയിൽവേ മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, മൻസുഖ് മാണ്ഡവ്യ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് തുടങ്ങിയ പ്രമുഖർ ഏപ്രിലിൽ വിരമിക്കുന്നുണ്ട്.

മൻമോഹൻ സിംഗ്, ഭൂപേന്ദ്ര യാദവ് (രാജസ്ഥാൻ), അശ്വിനി വൈഷ്ണവ്, ബിജെഡി അംഗങ്ങളായ പ്രശാന്ത നന്ദ, അമർ പട്‌നായിക് (ഒഡീഷ), ബിജെപി മുഖ്യ വക്താവ് അനിൽ ബലൂനി (ഉത്തരാഖണ്ഡ്), മൻസുഖ് മാണ്ഡവ്യ, ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല, കോൺഗ്രസ് അംഗങ്ങളായ നരൻഭായ് രഥ്വ ,ഗുജറാത്തിൽ നിന്നുള്ള അമീ യാഗ്നിക് എന്നിവർ വിരമിക്കും.
വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, എംഎസ്എംഇ മന്ത്രി നാരായൺ റാണെ, എൻസിപി അംഗം വന്ദന ചവാൻ, ശിവസേന (യുബിടി) അംഗം അനിൽ ദേശായി എന്നിവർ മഹാരാഷ്ട്രയിൽ നിന്ന് വിരമിക്കുന്നു. എച്ച്ആർഡി മന്ത്രി ധർമേന്ദ്ര പ്രധാൻ, ബിജെപി അംഗം അജയ് പ്രതാപ് സിംഗ്, കൈലാഷ് സോണി, കോൺഗ്രസ് അംഗം രാജ്മണി പട്ടേൽ എന്നിവർ മധ്യപ്രദേശിൽ നിന്നും വിരമിക്കുന്നവരാണ്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick