Categories
latest news

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം, പ്രതിക്ക് ജാമ്യം…കോടതിയുടെ വ്യത്യസ്ത നിരീക്ഷണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ പ്രതിയായ യുവാവിന് മൂന്നുവര്‍ഷത്തിനു ശേഷം ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് ജാമ്യം നല്‍കി. ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കേ ആണ് ജാമ്യം അനുവദിച്ചത്.
യുവാവുമായുള്ള പെണ്‍കുട്ടിയുടെ ലൈംഗിക ബന്ധം കാമം കൊണ്ടായിരുന്നില്ല, പ്രണയം മൂലമായിരുന്നുവെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അമരാവതി സ്വദേശിയായ 26-കാരനാണ് പ്രതി.

പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പെണ്‍കുട്ടിയായതിനാല്‍ അനുവാദം വാങ്ങിയോ ഇല്ലയോ എന്ന പ്രശ്‌നം നിലനില്‍ക്കുന്നതല്ലെന്നും പെണ്‍കുട്ടി സ്വമേധയാ, സ്വമനസ്സാലെ താന്‍ പ്രണയിച്ച യുവാവിനോടൊപ്പം പോകുകയായിരുന്നുവെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവാണ് മകളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് പൊലീസില്‍ ഹര്‍ജി നല്‍കിയത്. 2020 ആഗസ്റ്റ് 30-ന് യുവാവിനെ അറസ്റ്റ് ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു അന്ന് 13 വയസ്സായിരുന്ന പെണ്‍കുട്ടി. പോക്‌സോ ആക്ട് പ്രകാരം കുറ്റപത്രം നല്‍കപ്പെട്ട യുവാവ് കഴിഞ്ഞ മൂന്നു വര്‍ഷമായി ജയിലിലായിരുന്നു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick