Categories
kerala

റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ 20 ലക്ഷം ചോദിച്ചു, സര്‍ക്കാര്‍ കൊടുത്തു

നാളത്തെ റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു . സര്‍ക്കാരിന്റെ ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാണു തുക അനുവദിച്ചത്. ഈ മാസം 26ന് വൈകിട്ടാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ വിരുന്ന് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധികഫണ്ട് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.

‘അറ്റ് ഹോം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തേ സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ് ഭവന്‍ ചോദിച്ച പണം ധനവകുപ്പ് അനുവദിക്കുകയായിരുന്നു. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിരുന്നില്‍ പങ്കെടുക്കുമെന്നാണ് സൂചന.

thepoliticaleditor

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ആരിഫ് മുഹമ്മദ് ഖാന്‍ ഇത്തവണ ഉടക്കില്ലാതെ തന്നെ അനുമതി നല്‍കിയിരുന്നു. ഇത്തവണ വിശദീകരണം പോലും ചോദിക്കാതെയാണ് അംഗീകാരം ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ ഗവര്‍ണര്‍ ഒട്ടേറെ തവണ വിശദീകരണം ചോദിച്ചിരുന്നു. ഇതോടെ അനുമതി വൈകിയത് സര്‍ക്കാറിന് തലവേദനയായിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick