Categories
kerala

അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ചു

ഇടതുമുന്നണി ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനത്തിനുള്ള ധാരണയുടെ ഭാഗമായി ഘടകകക്ഷിമന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ചു. രണ്ടര വര്‍ഷത്തെ ടേം അവസാനിച്ചതോടെയാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ഇനി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി.ഗണേഷ്‌കുമാറുമാണ് മന്ത്രിമാരായി വരിക. ഇപ്പോള്‍ തുറമുഖ-മ്യൂസിയം വകുപ്പു മന്ത്രിയാണ് അഹമ്മദ് ദേവര്‍കോവില്‍. ആന്റണി രാജുവാകട്ടെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പാണ് കൈകാര്യം ചെയ്തുവന്നത്.
രണ്ട് മന്ത്രിമാരും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് രാജിക്കത്ത് നൽകിയത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick