Categories
latest news

സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ ആദ്യ വാഗ്ദാനം നടപ്പാക്കി തെലങ്കാന മുഖ്യമന്ത്രി

അധികാരമേറ്റയുടൻ തന്റെ ഔദ്യോഗിക വസതിയുടെ മുന്നിലെയും ഉള്ളിലെയും നിന്ന് ഇരുമ്പ് ബാരിക്കേഡുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ടുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആദ്യ ആദ്യ വാഗ്ദാനം നടപ്പാക്കി.

സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിച്ചയുടൻ ഹൈദരാബാദിലെ പ്രഗതിഭവനിലെ ബാരിക്കേഡുകൾ ബുൾഡോസറുകളും തൊഴിലാളികളെയും ഉപയോഗിച്ച് നീക്കം ചെയ്തു.

thepoliticaleditor
ബാരിക്കേഡുകൾ നീക്കം ചെയ്യുന്നു

ഭരണത്തില്‍ ജനങ്ങളുമായുള്ള അടുപ്പം കൊണ്ടുവരുന്നതിന്റെ ഭാഗമായ ജനപ്രിയ പ്രഖ്യാപനമായിരുന്നു മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് കാണാന്‍ ഒരുവിധ തടസ്സവും ഉണ്ടാവില്ല എന്ന തിരഞ്ഞെടുപ്പു വാഗ്ദാനം. അതാണ് രേവന്ത് റെഡ്ഡി നടപ്പാക്കിയത്.

അതേസമയം കോണ്‍ഗ്രസ് നല്‍കിയ പ്രധാനപ്പട്ട ആറ് വാഗ്ദാനങ്ങള്‍ സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നത് വലിയ വെല്ലുവിളിയായി നേതാക്കള്‍ കാണുന്നുണ്ട്. സാമ്പത്തിക പരിമിതികള്‍ സംസ്ഥാനത്തെ ഞെരുക്കുന്നുണ്ട്. തെലങ്കാന സംസ്ഥാനം രൂപീകൃതമായ ശേഷം ചുമതലയേല്‍ക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ഉപമുഖ്യമന്ത്രിയായത് നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് പറഞ്ഞുകേട്ടിരുന്ന മല്ലു ഭട്ടി വിക്രമാര്‍ക ആണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick