Categories
kerala

നവകേരള സദസ്സിന് ക്ഷേത്രമൈതാനം നല്‍കാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി…ചോദ്യം ചെയ്തത് ഹിന്ദു ഐക്യവേദിക്കാര്‍

കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രത്തിന്റെ മൈതാനത്ത് തിങ്കളാഴ്ച നവകേരള സദസ്സ് നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി കേരള ഹൈക്കോടതി റദ്ദാക്കി. സദസ്സ് നടത്താന്‍ ക്ഷേത്രമൈതാനം നല്‍കുന്നത് ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി ഭാരവാഹികളായ കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ.ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടന്‍ പിള്ള എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍ , ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നവകേരള സദസ്സിന് ക്ഷേത്രാങ്കണം ഉപയോഗിക്കുന്നത് അനുചിതമാണെന്നും പരിപാടിക്കായി ക്ഷേത്രമതിൽ പൊളിക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും ഹർജിയിൽ വാദിച്ചിരുന്നു. മതപരമായ ആചാരങ്ങൾക്കായി സമർപ്പിക്കപ്പെട്ട ഭൂമിയുടെ പവിത്രത ഊന്നിപ്പറയുന്ന പവിത്രമായ ക്ഷേത്രാങ്കണത്തിലെ നവകേരള സദസ് പരിപാടി കോടതി ഇടപെട്ട് നിർത്തിവയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick