Categories
kerala

“രക്ഷാപ്രവര്‍ത്തനം” ഉണ്ടായില്ല…അകമ്പടി വാഹനം ഇടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലൊടിഞ്ഞു

തിരുവനന്തപുരത്തു നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസന്റെ കാലാണ് ഒടിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂർവം ആൻസലദാസന്റെ കാലിലൂടെ കയറ്റിയതായി കോൺഗ്രസ് ആരോപിച്ചു.

കാട്ടാക്കടയിൽവച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. കരിങ്കൊടി കാണിക്കുകയായിരുന്ന പ്രവർത്തകർക്കിടയിലേക്ക് കയറിയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമാണ് പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകനെ ഇടിച്ചത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick