Categories
latest news

ഇന്ത്യ പരസ്യമായി ഇസ്രായേലിന് പിന്തുണ ആവർത്തിച്ചു…നെതന്യാഹു മോദിയുമായി സംസാരിച്ചു

ഇന്ത്യ പരസ്യമായി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു. ഹമാസിനെതിരെ തന്റെ രാജ്യം തിരിച്ചടിക്കുന്ന സാഹചര്യം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണിലൂടെ ധരിപ്പിച്ചു. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നതായി മോദി പ്രതികരിച്ചു.

“പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ ഫോൺ കോളിനും നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച വിവരങ്ങൾ നൽകിയതിനും ഞാൻ നന്ദി പറയുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ദ്ധമായും അപലപിക്കുന്നു”– മോദി എക്‌സിൽ പറഞ്ഞു. .

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick