Categories
latest news

അമര്‍ത്യ സെന്‍ അന്തരിച്ചെന്ന് വാര്‍ത്ത…പിറകെ മരണവാർത്ത നിഷേധിച്ച് മകൾ

ലോക പ്രശസ്തനായ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബെല്‍ സമ്മാനജേതാവുമായ അമര്‍ത്യ സെന്‍ അന്തരിച്ചെന്ന് ഇന്ന് വാര്‍ത്ത പരന്നു. എന്നാല്‍ തൊട്ടു പിറകെ വാര്‍ത്ത നിഷേധിച്ച് അമര്‍ത്യയുടെ മകള്‍ നന്ദന ദേബ് സെൻ, പിതാവ് ജീവിച്ചിരിക്കുന്നു എന്ന് എക്‌സില്‍ എഴുതി.

നന്ദന ദേബ് സെൻ ട്വീറ്റ് ചെയ്ത ഫോട്ടോ

തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും സെന്നിന്റെ മകൾ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ ട്വീറ്റ് ചെയ്തു. “ഞങ്ങൾ കുടുംബത്തോടൊപ്പം കേംബ്രിഡ്ജിൽ അത്ഭുതകരമായ ഒരു ആഴ്‌ച ചിലവഴിച്ചു. അദ്ദേഹം ഹാർവാർഡിൽ ആഴ്ചയിൽ 2 ദിവസം പഠിപ്പിക്കുന്നു. എന്നത്തേയും പോലെ തിരക്കിലാണ്!”– നന്ദന എക്‌സില്‍ എഴുതി.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick