Categories
kerala

ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന: ഇനി അന്വേഷണം വേണോ നടപടി വേണോ… കോണ്‍ഗ്രസിലെ ഭിന്ന സ്വരങ്ങള്‍ക്കു കാരണമുണ്ട്

ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ വിഷയത്തില്‍ നടന്ന ഗൂഢാലോചന സിബിഐ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇതേപ്പറ്റി തുടരന്വേഷണം വേണോ-ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത.

സിബിഐ റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയ്ക്ക് ഉത്തരവാദികള്‍ ആരെന്ന് പരാമര്‍ശിച്ച സാഹചര്യത്തില്‍ ഇനി അന്വേഷണമല്ല നടപടിയാണ് വേണ്ടതെന്ന് യു.ഡി.എഫ്.കണ്‍വീനര്‍ എം.എം.ഹസ്സന്‍ പറഞ്ഞതിനു പിറ്റേന്ന് പ്രതിപക്ഷ നേതാവ് മറ്റൊരു ആവശ്യമാണ് ഉയര്‍ത്തിയത്.

thepoliticaleditor

ഗൂഢാലോചനയെപ്പറ്റിയും സിബിഐ തുടര്‍ അന്വേഷണം നടത്തണമെന്നാണ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം വേണ്ടെന്ന നിലപാട് എടുത്തത് എ-വിഭാഗത്തിന്റെ ഭാഗമായ ആവശ്യമാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയെ ചതിച്ച് മുഖ്യമന്ത്രി സ്ഥാനം നേടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമിച്ചുവെന്ന സിബിഐ റിപ്പോര്‍ട്ടിലെ കാര്യം എ-വിഭാഗത്തെയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്. തുടരന്വേഷണം നടന്നാല്‍ അത് തങ്ങള്‍ക്ക് ഗുണകരമാകില്ല എന്നാണ് നിഗമനം. അതു കൊണ്ടാണ് ഇനിയും അന്വേഷണം വേണ്ടെന്ന നിലപാട് ഹസ്സന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഇക്കാര്യത്തില്‍ പാര്‍ടിക്കകത്തെ ഭിന്നതയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. സിബിഐയുടെ തുടരന്വേഷണം വേണമെന്നും കേരളസര്‍ക്കാരിന്റെ അന്വേഷണമോ നടപടിയോ വേണ്ടെന്നും സതീശന്‍ ആവശ്യപ്പെടുന്നു. നടപടി വേണമെന്ന ഹസ്സന്റെ ആവശ്യം അംഗീകരിച്ച് കേരള പൊലീസ് നടപടി സ്വീകരിച്ചാല്‍ അത് കോണ്‍ഗ്രസ് നേതാക്കളിലേക്ക് നീങ്ങുമെന്ന ആശങ്കയാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ കേരളസര്‍ക്കാരിന്റെ നടപടിയോ അന്വേഷണമോ വേണ്ടെന്ന നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സിബിഐ തന്നെ വീണ്ടും തുടരന്വേഷണം നടത്തണം എന്ന ആവശ്യത്തിലൂടെ കേരള സര്‍ക്കാരിന്റെ ഇടപെടല്‍ തല്‍ക്കാലം ഒഴിവാക്കാമെന്ന സൗകര്യം കൂടി കോണ്‍ഗ്രസ് കാണുന്നുണ്ട്.

ഗൂഢാലോചനയില്‍ ഉത്തരവാദികളായി കോണ്‍ഗ്രസ് നേതാക്കള്‍ ക്രിമനില്‍ നടപടി നേരിടുന്നത് തടയാനുള്ള കോണ്‍ഗ്രസിന്റെ താല്‍പര്യമാണ് പ്രതിപക്ഷ നേതാവ് യുഡിഎഫ് കണ്‍വീനറെ നിഷേധിച്ച് രംഗത്തു വന്നതിനു പിറകിലെ രാഷ്ട്രീയതന്ത്രം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick