Categories
latest news

ചന്ദ്രബാബു നായിഡുവിനു ജാമ്യം കിട്ടിയില്ല, രാജമുന്ദ്രി ജയിലിലേക്കു മാറ്റുന്നു

371 കോടി രൂപയുടെ അഴിമതിക്കേസിൽ ആന്ധ്ര സി ഐ ഡി പോലീസ് അറസ്റ്റു ചെയ്ത ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി മേധാവിയുമായ എൻ. ചന്ദ്രബാബു നായിഡുവിനു ജാമ്യം കിട്ടിയില്ല . വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാജമുന്ദ്രി ജയിലിലേക്കാണു ചന്ദ്രബാബു നായിഡുവിനെ മാറ്റുക. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ തെലുങ്കുദേശം പാർട്ടി ഉ‍ടൻ ഹൈക്കോടതിയെ സമീപിക്കും എന്നാണ് വാർത്ത .

നന്ദ്യാൽ ജില്ലയിൽ പൊതുപരിപാടി കഴിഞ്ഞു കാരവനിൽ ഉറങ്ങുന്നതിനിടെയാണ് ആന്ധ്ര പൊലീസിലെ സിഐഡി വിഭാഗം നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലർച്ചെ ആറിന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയവാഡയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick