രാജ്യത്ത് ആദ്യമായി കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി (ആർസിഎഫ്) ഇന്ത്യൻ റെയിൽവേയ്‌ക്കായി ഓഗസ്റ്റിൽ പുറത്തിറക്കുന്ന “ബെല്ലി ചരക്ക് ട്രെയിൻ” ഡബിൾ ഡെക്കർ കോച്ചിന്റെ രൂപകൽപ്പനക്ക് അംഗീകാരം. എക്‌സിക്യൂട്ടീവ് അപ്പർ ഡെക്കിൽ കോച്ചിന് 46 സീറ്റുകൾ ഉണ്ടായിരിക്കും. അതിൽ കലവറയും ടോയ്‌ലറ്റുകളും ഉണ്ടായിരിക്കും. താഴത്തെ ഡെക്കിൽ ആറ് ടൺ വരെ ചരക്ക് സംഭരിക്കാൻ കഴിയും. ഓരോ കോച്ചിനും 2.70 മുതൽ 3 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ചരക്ക് ഗതാഗതത്തിനായി വിമാനങ്ങളിൽ ഉള്ള “ബെല്ലി കാർഗോ ” ആശയം ആണ് ഉപയോഗിച്ചിരിക്കുന്നത് . യാത്രാ വിമാനത്തിന്റെ താഴത്തെ ഡെക്കിലാണ് സാധനങ്ങൾ കൊണ്ടുപോകുന്നത്, യാത്രക്കാർ മുകളിലത്തെ ഡെക്കിൽ ഇരിക്കുന്നു. ഒരു ഫ്ലൈറ്റിൽ ലഭ്യമായ സ്ഥലത്തിന്റെ മെച്ചപ്പെട്ട ഉപയോഗം ആണിത്. ഇത് മാതൃകയാക്കിയാണ് റെയിൽവേ ഇപ്പോൾ കോച്ച് രൂപകൽപന ചെയ്തത്.