Categories
kerala

തീവ്രവാദ കുറ്റം ചുമത്തി മഞ്ചേരിയിലെ പിഎഫ്ഐയുടെ ഉടമസ്ഥതയിലുള്ള ഗ്രീൻ വാലി അക്കാദമി എൻഐഎ കണ്ടുകെട്ടി

മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആയുധ പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി.ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം നിരവധി പേരുടെ ഒളിത്താവളമായും ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു.കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരി ഗ്രീന്‍വാലി.മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണിത്. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേരളത്തിലെ നിയമവിരുദ്ധുടെ ആറാമത്തെ ആയുധ പരിശീലന കേന്ദ്രവും 18-ാമത്തെ വസ്തുവുമാണ്.2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന PFI യുടെ ആത്യന്തിക ലക്ഷ്യത്തെ തടയുന്ന പ്രമുഖ നേതാക്കൾക്കെതിരെ ആക്രമണം നടത്താൻ പരിശീലനം നൽകുകയും യുവാക്കളിൽ തീവ്രവാദപരമായ ആശയങ്ങൾ എത്തിക്കുന്നതിനും പിഎഫ്‌ഐയുടെ വിഘടനപരവും വർഗീയവുമായ അജണ്ടയും നയങ്ങളും അതിന്റെ പരിശീലനം ലഭിച്ച പ്രവർത്തകർക്കും കേഡർമാർക്കും അംഗങ്ങൾക്കും ഇടയിൽ പ്രോത്സാഹിപ്പിക്കുന്നതിനും ഈ കേന്ദ്രം ഉപയോഗിക്കപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിൽ പിഎഫ്‌ഐയുടെയും അതിന്റെ മുന്നണി സംഘടനകളുടെയും ഓഫീസുകൾ ഈ പരിസരത്താണ് പ്രവർത്തിച്ചിരുന്നത്.

Spread the love
English Summary: NIA distrains PFI's green valley academy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick