Categories
kerala

സ്വാതന്ത്ര്യദിനത്തില്‍ യഥാര്‍ഥ സ്വാതന്ത്ര്യമില്ലാത്തത് ‘മാ.പ്ര.’കള്‍ക്ക്…നിങ്ങള്‍ മാധ്യമ ഉടമകളുടെ അടിമകള്‍- മന്ത്രി മുഹമ്മദ് റിയാസ്

മാധ്യമ ഉടമകളുടെ രാഷ്ട്രീയം ആണ് ഇടതു മുന്നണി സര്‍ക്കാരിനെതിരായി മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നതെന്നും സ്വാതന്ത്രദിനത്തില്‍ യഥാര്‍ഥ സ്വാതന്ത്ര്യമില്ലാത്തത് മാധ്യമപ്രവര്‍ത്തകര്‍ക്കാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വീണ വിജയനും എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്‍. എന്ന കരിമണല്‍കമ്പനിയില്‍ നിന്നും സേവനം നല്‍കാതെ തന്നെ പണം വാങ്ങിയെന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്ന മാധ്യമവാര്‍ത്തയെ സംബന്ധിച്ച് പ്രതികരണം എന്ന നിലയിലാണ് റിയാസ് ഇത് പറഞ്ഞത്. പണം വാങ്ങിയെന്ന ആരോപണത്തില്‍ പറയാനുള്ളത് സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിലപ്പുറം ഒന്നും പറയാനില്ലെന്നും റിയാസ് പറഞ്ഞു.

“2016 മുതല്‍ 21 വരെയുള്ള ടെലിവിഷന്‍ അന്തിച്ചര്‍ച്ചകള്‍ ജനം വിശ്വസിച്ചിരുന്നെങ്കില്‍ ഇടതുമുന്നണിക്ക് 140-ല്‍ ബഹുഭൂരിപക്ഷം സീറ്റിലും കെട്ടിവെച്ച കാശ് കിട്ടില്ലായിരുന്നു. മാധ്യമമുതലാളിമാരുടെ അടികളായവരാണ് ഇതൊക്കെ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍. യജമാനന്‍മാരുടെ രാഷ്ട്രീയമാണ് മാധ്യമപ്രവര്‍ത്തകരിലൂടെ നടപ്പാക്കപ്പെടുന്നത്. യഥാര്‍ഥ സ്വാതന്ത്ര്യം ഈ സ്വാതന്ത്ര്യദിനത്തില്‍ ഇല്ലാത്തത് മാധ്യമപ്രവര്‍ത്തകര്‍ക്കാണ്”-മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

thepoliticaleditor
Spread the love
English Summary: muhammad riyas on the allegations against his wife

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick