Categories
latest news

ഇമ്രാൻ ഖാനെ കോടതി 3 വർഷം തടവിന് ശിക്ഷിച്ചു, തൊട്ടു പിറകെ അറസ്റ്റ്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കോടതി 3 വർഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ലാഹോറിലായിരുന്നു അറസ്റ്റ്പ്രധാനമന്ത്രിയായിരുന്ന 2018 -2022 കാലത്ത് തനിക്ക് വിദേശത്തു നിന്നും ലഭിച്ച വിലപിടിച്ച സമ്മാനങ്ങള്‍ സ്വന്തമായി വിറ്റു കാശാക്കി എന്ന കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തോഷഖാന കേസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

പാകിസ്താനിലെ പ്രതിപക്ഷ നേതാവായ ഇമ്രാന്‍ ഖാന്‍ നവംബറില്‍ പൊതു തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ ഏറ്റവും സാധ്യതയുള്ള നേതാവായി കണക്കാക്കുന്ന വ്യക്തിയാണ്. ഇത് തടയാനുള്ള ശ്രമത്തിലാണ് ഇപ്പോഴത്തെ ഭരണപക്ഷം. ഇപ്പോള്‍ കിട്ടിയിരിക്കുന്ന ശിക്ഷ ഇമ്രാന്‍ ഖാന് തിരഞ്ഞെടുപ്പില്‍ അയോഗ്യത ഉണ്ടാക്കും. ഇസ്ലാമാബാദ് ജില്ലാകോടതിയുടെ വിധിക്കെതിരെ ഇമ്രാന്‍ ഖാന്‍ അപ്പീല്‍ നല്‍കും.

thepoliticaleditor

ഇമ്രാൻ ഖാനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഇമ്രാന്റെ അഭിഭാഷകൻ ഇന്റേസർ പഞ്ജോത്ത റോയിട്ടേഴ്‌സിനോട് പറഞ്ഞു. ‘ഈ തീരുമാനത്തിനെതിരെ ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കും”- പഞ്ജോത്ത പറഞ്ഞു.

Spread the love
English Summary: imran khan arrested after convicted in thoshakhana case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick