അവിശ്വാസപ്രമേയചര്‍ച്ചയ്ക്കു മുമ്പേ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് തിടുക്കം കാണിക്കുമ്പോള്‍ അതിനെ മന:പൂര്‍വ്വം തടയാന്‍ ബിജെപിയുടെ ഭാഗത്തു നിന്നും ശ്രമം നടക്കുന്നു എന്നും ആരോപണം. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഈ പരാതി ഉയര്‍ത്തിയിരിക്കുന്നത്.
.രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്. അയോഗ്യത നീക്കിയ കോടതി ഉത്തരവടക്കം രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ലെന്ന് ലോക്സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ലോക്സഭാ സ്പീക്കർ നടപടികളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ സെക്രട്ടറി ജനറലിനെ കാണാൻ ആവശ്യപ്പെട്ടുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
സ്പീക്കറുടെ നിർദ്ദേശ പ്രകാരം സെക്രട്ടറി ജനറലിനെ വിളിച്ചപ്പോൾ ഓഫീസ് അവധിയാണെന്ന മറുപടിയാണ് കിട്ടിയത്. കത്ത് സ്പീക്കർക്ക് നൽകാനും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. കത്തയച്ചെങ്കിലും സീൽ ചെയ്യാതെ ഒപ്പിടുക മാത്രമാണ് ഉണ്ടായതെന്നും ചൗധരി പറഞ്ഞു.
രാഹുൽ പാർലമെന്റിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമം നടക്കുന്നതായാണ് കോൺഗ്രസ് ആരോപണം.
മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി തന്നെ രാഹുല്‍ഗാന്ധിയെ ലോക്സഭയിലെത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ലോക്‌സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുക. അതിനാല്‍ തിങ്കളാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. തീരുമാനം വൈകിയാല്‍ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം തിരികെ ലഭിക്കാന്‍ മറ്റൊരു നിയമപോരാട്ടത്തിനാകും കോണ്‍ഗ്രസ് തയ്യാറാകുക.
