വര്‍ഗീയ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ വ്യാപകമായി നടത്തുന്ന ബുള്‍ഡോസര്‍ രാജിന് കോടതി വിലക്ക്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുന്നത് പഞ്ചാബ് ഹരിയാന ഹൈക്കോടതി തടഞ്ഞ് ഉത്തരവിട്ടു. ജസ്റ്റിസ് ജി.എസ്. സാന്ധവാലിയയുടെ ബഞ്ച് ഇനിയൊരു കെട്ടിടം പൊളിക്കല്‍ നടത്തരുതെന്ന് ഹരിയാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഉന്നം വെച്ച് സംഘര്‍ഷമുണ്ടാക്കിയെന്ന് സര്‍ക്കാര്‍ മുദ്ര കുത്തിയവരുടെ വാസസ്ഥലങ്ങളും വാണിജ്യ കെട്ടിടങ്ങളും ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബഹുനില കെട്ടിടങ്ങളും കഴിഞ്ഞ ഏതാനും ദിവസമായി തുടര്‍ച്ചയായി നൂഹ് ജില്ലാ ഭരണകൂടം ഇടിച്ചു നിരപ്പാക്കിക്കൊണ്ടിരിക്കയായിരുന്നു.