Categories
latest news

ബിജെപി സംസ്ഥാനങ്ങളില്‍ 2019-ല്‍ നേരിയ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് കൃത്രിമം : അശോക സര്‍വ്വകലാശാലാ പ്രൊഫസറുടെ പഠനം വിവാദമാകുന്നു

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കൃത്രിമം നടന്നതായി സ്ഥാപിക്കുന്ന പഠനം വിവാദമാകുന്നു. പ്രമുഖ സ്വകാര്യ സര്‍വ്വകലാശാലയായ അശോക യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സബ്യസാചി ദാസിന്റെ പഠന പ്രബന്ധമാണ് വന്‍ ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പു കമ്മീഷന്റെയും പ്രതികരണം തേടുകയാണിപ്പോള്‍. എന്നാല്‍ സര്‍ക്കാരും ബിജെപി വൃത്തങ്ങളും ഇക്കാര്യത്തില്‍ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് എടുത്തിരിക്കുന്നത്.

‘ജനാധിപത്യത്തിന്റെ അപചയം-ജനാധിപത്യ മാനദണ്ഡങ്ങളില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്കുള്ള പിന്‍വാങ്ങല്‍’ എന്ന തലക്കെട്ടോടെയാണ് പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, സബ്യസാചി ദാസിന്റെ പ്രബന്ധം അക്കാദമിക് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാനോ ഇതു സംബന്ധിച്ച് സര്‍വ്വകലാശാല തയ്യാറായിട്ടില്ലെന്നും പ്രതികരിക്കാന്‍ സബ്യസാചി ദാസും തയ്യാറായില്ലെന്നും ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റ് പറയുന്നു.
നേര്‍ക്കു നേര്‍ പോരാട്ടം നടന്നതും നേരിയ ഭൂരിപക്ഷത്തിനു മാത്രം ജയിച്ചിരുന്നതുമായ മണ്ഡലങ്ങളില്‍ ക്രമരഹിതമായ ഘടനയിലാണ് പോളിങ് നടന്നതെന്ന് പ്രബന്ധത്തില്‍ പറയുന്നു. ക്രമരഹിതമായ പാറ്റേണുകള്‍ തിരഞ്ഞെടപ്പു കൃത്രിമത്തിന്റെ സൂചന നല്‍കുന്നതാണ് എന്ന അംഗീകൃത മാനദണ്ഡമാണ് പഠനത്തില്‍ ബാധകമാക്കിയിരിക്കുന്നത്. പഠനഫലം ജനാധിപത്യത്തിന്റെ ഭാവിയില്‍ ആശങ്കാജനകമായ ഒരു സംഭവവികാസമാണിതെന്ന് പ്രബന്ധത്തില്‍ പറയുന്നു.

thepoliticaleditor

2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ 192 മണ്ഡലങ്ങളില്‍ ബിജെപിയും എതിരാളിയും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടമായിരുന്നു. ഇതില്‍ പകുതിയോളം ഇടങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി വിജയിച്ചതും.

തന്റെ നിഗമനത്തിലെത്താൻ, മക്രാരി ടെസ്റ്റ്, ബെൻഫോർഡിന്റെ നിയമം തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റുകൾ താൻ ഉപയോഗിച്ചതായി ദാസ് പറയുന്നു. തെരഞ്ഞെടുപ്പിലെ ക്രമക്കേട് പ്രാദേശിക തലത്തിലാണെന്നും വ്യാപകമല്ലെന്നും ഗവേഷണ പ്രബന്ധം സൂചിപ്പിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള സംസ്ഥാന സിവിൽ സർവീസ് ഓഫീസർമാരായ നിരീക്ഷകർ കൂടുതലുള്ള നിയോജക മണ്ഡലങ്ങളിലാണ് കൃത്രിമം നടന്നിരിക്കാൻ സാധ്യത എന്നും പ്രബന്ധത്തിൽ പറയുന്നു.–ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Spread the love
English Summary: Ashoka University professor suggests BJP won ‘disproportionately’ in closely contested seats in 2019

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick